ADVERTISEMENT

വെന്ത് തണിന്തത് കാട്‌ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ നടൻ ചിമ്പുവിന് ടൊയോട്ട വെൽഫയറും സംവിധായകൻ ഗൗതം മേനോന് റോയൽ എൻഫീൽഡ് ബുള്ളറ്റും സമ്മാനിച്ച് നിർമാതാവ് ഐശ്വരി കെ. ഗണേഷ്. വേൽ ഫിലിം ഇന്റർനാഷനലിന്റെ ബാനറിൽ നിർമിച്ച ചിത്രം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഇരുവർക്കും വാഹനം സമ്മാനിക്കുന്നതിന്റെ വിഡിയോയും വേൽ ഫിലിംസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ ചെന്നൈ എക്‌സ്‌ഷോറൂം വില 92.60 ലക്ഷം രൂപയാണ്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് ഇന്ധനക്ഷമത.

റോയൽ എൻഫീൽഡ് ക്ലാസിക്കിന്റെ സിഗ്‌നൽ മാർഷ് ഗ്രേ പതിപ്പാണ് ഗൗതം മേനോന് സമ്മാനിച്ചത്. 2.07 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 349 സിസി എൻജിനാണ് ക്ലാസിക്കിൽ. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. 

English Summary: Vendhu Thaninthathu Kaadu Producer Gifted Vellfire to Silambarasan and bullet to Gautham Vasudev Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com