ടിവിഎസ് എൻടോർക്ക് വൈബ് മത്സര വിജയിക്ക് സമ്മാനം കൈമാറി

Mail This Article
മനോരമ ഓൺലൈനും ടിവിഎസ് എൻടോർക്കും ചേർന്നൊരുക്കിയ ടിവിഎസ് എൻടോർക്ക് വൈബ് മത്സരത്തിലെ വിജയിയായ അപ്പു കെഎസിന് ഒന്നാം സമ്മാനമായ 30,000 രൂപ കൈമാറി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മനോരമഓൺലൈൻ പരസ്യവിഭാഗം ജനറൽ മാനേജർ ബോബി പോളാണ് സമ്മാനദാനം നിർവ്വഹിച്ചത്.
ടിവിഎസ് എൻടോർക്കിനെ പ്രതിനിധീകരിച്ച് റെനോ രാജ് (ടെറിറ്ററി മാനേജർ, സെയിൽസ്), ഭരത് രാജ് (അസിസ്റ്റന്റ് മാനേജർ) എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ടിവിഎസ് എൻടോർക്കുമായി ചേർന്ന് നടന്ന റീൽസ് മത്സരത്തിൽ പങ്കെടുത്ത് വിഡിയോ ചെയ്തവരിൽ നിന്ന് ഏറ്റവുമധികം റീച്ചും എൻഗേജുമെന്റുമുള്ള പോസ്റ്റിനായിരുന്നു സമ്മാനം. കൂടാതെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപയും നൽകും
നിരവധി യുവാക്കൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് കൊച്ചി വൈറ്റില സ്വദേശി അപ്പു കെഎസ് സമ്മാനത്തിന് അർഹനായത്. ടിവിഎസ് എൻടോർക്കിന്റെ ഭാഗമായി ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കോളേജുകളിൽ റോഡ് ഷോ സംഘടിപ്പിച്ചു.
English Summary: TVS NTorq Vibe Contest Winner Prize Distribution