ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചാണകം ഇന്ധനമാക്കി ഓടിക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ട്രാക്ടര്‍ പുറത്തിറക്കി ബ്രിട്ടീഷ് കമ്പനി. 100 പശുക്കളെ വളര്‍ത്തുന്ന ഫാമുകളില്‍ പോലും ഈ ലിക്വിഡ് മീഥെയ്ന്‍ ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാക്ടറിന് ആവശ്യമായ ഇന്ധനം ലഭിക്കും. 276 എച്ച്പി കരുത്തുള്ള ഈ ട്രാക്ടറിന് ഡീസല്‍ ഇന്ധനമാക്കി ഓടുന്ന സമാനശേഷിയുള്ള ട്രാക്ടറുകളുടെ ശേഷിയുണ്ടെന്ന് ഇതിന്റെ നിര്‍മാതാക്കളായ ബെന്നമന്‍ പറയുന്നു.

T7 Methane Power LNG (Liquefied Natural Gas) pre-production  prototype tractor

ഫാമുകളില്‍ കന്നുകാലികള്‍ പുറത്തുവിടുന്ന വാതകങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിനു പോലും കാരണമാകാറുണ്ട്. മീഥെയ്ന്‍ ഇന്ധനമാക്കുന്നതിനാല്‍ ഡീസല്‍ വാഹനങ്ങളുടേതു പോലെയുള്ള മലിനീകരണം ഇല്ലെന്ന് മാത്രമല്ല അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ട്രാക്ടറിന് സാധിക്കും. സംസ്‌കരിച്ച മീഥെയ്ന്‍ ട്രാക്ടറില്‍ പ്രത്യേകം ഘടിപ്പിച്ച ടാങ്കില്‍ 162 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ ചൂടാക്കുമ്പോഴാണ് അത് ട്രാക്ടറോടിക്കാന്‍ ശേഷിയുള്ള ഇന്ധനമായി മാറുന്നത്.

T7 Methane Power LNG (Liquefied Natural Gas) pre-production  prototype tractor
T7 Methane Power LNG (Liquefied Natural Gas) pre-production prototype tractor

T7 Methane Power LNG (Liquefied Natural Gas) pre-production  prototype tractor
T7 Methane Power LNG (Liquefied Natural Gas) pre-production prototype tractor

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ബയോമീഥെയ്ന്‍ നിര്‍മാണത്തില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കമ്പനിയാണ് ഈ ട്രാക്ടറിന്റെ നിര്‍മാതാക്കളായ ബെന്നമന്‍. കോണ്‍വാളിലെ ഒരു ഫാമിലാണ് ഈ ട്രാക്ടറിന്റെ പൈലറ്റ് ഓട്ടം നടത്തിയത്. ഈ ഫാമില്‍ നിന്നു പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 2500 ടണ്ണില്‍ നിന്നും ഒരൊറ്റ വര്‍ഷം കൊണ്ട് 500 ടണ്ണാക്കി കുറക്കാന്‍ ഈ മീഥെയ്ന്‍ ട്രാക്ടറിന്റെ വരവോടെ സാധിച്ചു.

'ആഗോള കാര്‍ഷിക വ്യവസായത്തിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സഹായിക്കുന്നതാണ് ടി7 ലിക്വിഡ് മീഥെയ്ന്‍ ഇന്ധനമായി ഓടുന്ന ട്രാക്ടര്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ കണക്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 80 ഇരട്ടി അന്തരീക്ഷ താപനത്തിനിടയാക്കുന്ന വാതകമാണ് മീഥെയ്ന്‍. ആ മീഥെയ്‌നെ ഇന്ധനമാക്കി മാറ്റുന്നത് ആഗോള താപനത്തിനെതിരായ പോരാട്ടത്തില്‍ കരുത്താവും' ബെന്നമന്‍ സഹ സ്ഥാപകന്‍ ക്രിസ് മന്‍ പറയുന്നു.

അമേരിക്കയില്‍ വച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞ മാസമാണ് ന്യൂ ഹോളണ്ട് ടി7 മീഥെയ്ന്‍ പവര്‍ എല്‍എന്‍ജി (ലിക്വിഫെയ്ഡ് നാച്ചുറല്‍ ഗ്യാസ്) എന്ന ഈ ട്രാക്ടര്‍ പുറത്തിറക്കിയത്. ന്യൂഹോളണ്ടിന്റെ മാതൃ കമ്പനിയായ സിഎന്‍എച്ച് ഇന്‍ഡസ്ട്രിയലും ബെന്നമനുമായി ചേര്‍ന്നാണ് ഈ ട്രാക്ടര്‍ നിര്‍മിച്ചത്. ഉള്‍നാടുകളില്‍ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ എങ്ങനെ മീഥെയ്ന്‍ വാതകം ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള പഠനങ്ങളും നടന്നു വരുന്നുണ്ട്. കന്നുകാലി ഫാമുകള്‍ക്ക് പുറമേ മലിനജല സംസ്‌കരണ പ്ലാന്റുകളില്‍ നിന്നും മീഥെയ്ന്‍ വാതകം ശേഖരിക്കാനാവും.

English Summary: Tractor Prototype Runs on Cow Manure

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com