റെട്രോ ലുക്ക്; കീവേ എസ്ആര്‍ 250 ഡെലിവറി ആരംഭിച്ചു

Mail This Article
അദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിൽ എത്തിക്കുന്ന നിയോ റെട്രോ മോട്ടോര്‍ സൈക്കിൾ കീവേ എസ്ആര്‍ 250യുടെ ഡെലിവറി ആരംഭിച്ചു. 1.49 ലക്ഷം രൂപയാണ് ബൈക്കിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 2000 രൂപ നല്‍കി ബുക്ക് ചെയ്യാം. കീവേ എസ്ആര്‍ 250ന്റെ ആദ്യത്തെ 500 ഡെലിവറികൾക്കായി ഒരു നറുക്കെടുപ്പ് സമ്മാന പദ്ധതിയും എഎആര്‍ഐ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകുന്ന 5 ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ഷോറൂം വിലയില്‍ 100 ശതമാനം ക്യാഷ്ബാക്കോടെ ബൈക്കുകള്‍ ലഭിക്കും. 1.19 ലക്ഷം വില നിശ്ചയിച്ചിരിക്കുന്ന എസ്ആര്‍ 125യുടെ വില്‍പന നേരത്തെ ആരംഭിച്ചിരുന്നു. ആയിരം രൂപ നല്‍കി മുന്‍കൂര്‍ ബുക്കിങ് ചെയ്യാം. ഗ്ലോസി വൈറ്റ്, ഗ്ലോസി റെഡ്, ഗ്ലോസി ബ്ലാക്ക് എന്നീ നിറങ്ങളിലാണ് കീവേ എസ്ആര്‍ 250, കീവേ എസ്ആര്‍ 125 എന്നിവ വരുന്നത്. നൂറോളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഹങ്കറിയിലെ പ്രമുഖ കമ്പനി കീവേയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിളുകളാണിത്.
English Summary: Keeway SR 250 Delivery Began