ADVERTISEMENT

ഡോട്ട് വണ്‍ എന്ന പേരില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി സിംപിള്‍ എനര്‍ജി. ബെംഗളൂരു ആസ്ഥാനമായുള്ള സിംപിള്‍ എനര്‍ജി ഡിസംബര്‍ 15നാണ് ഡോട്ട് വണ്‍ പുറത്തിറക്കുന്നത്. ഒരു ലക്ഷം രൂപയില്‍ കുറവു വിലയിലാണ് ഡോട്ട് വണ്‍ പുറത്തിറക്കുക. ഒല എസ്1 എക്‌സായിരിക്കും വിപണിയിലെ ഡോട്ട് വണ്ണിന്റെ പ്രധാന എതിരാളി. 

വണ്‍ ഇ സ്‌കൂട്ടറിലേതു പോലെ എടുത്തുമാറ്റാവുന്ന ബാറ്ററി പാക്കായിരിക്കും ഡോട്ട് വണ്ണിലും ഉണ്ടാവുക. 3.7kWh കപ്പാസിറ്റിയുള്ള ബാറ്ററി വാഗ്ദാനം ചെയ്യുന്ന റേഞ്ച് 160 കിലോമീറ്ററാണ്. സ്‌കൂട്ടറിന് പരമാവധി റേഞ്ച് നല്‍കാന്‍ സഹായിക്കും വിധമാണ് ടയറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. വാഹനം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സിംപിള്‍ എനര്‍ജി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

സിംപിള്‍ ഡോട്ട് വണ്ണില്‍ 30 ലിറ്റര്‍ സ്‌റ്റോറേജ് പ്രതീക്ഷിക്കാം. ടച്ച്‌സ്‌ക്രീന്‍ന്‍ ടിഎഫ്ടിക്കൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയും സിംപിള്‍ വണ്ണിലേതു പോലെയുണ്ടാകും. സമാനമായ പ്ലാറ്റ്‌ഫോമാണ് രണ്ട് ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലുമുള്ളത്. ഡിസംബര്‍ 15 മുതല്‍ ഡോട്ട് വണ്ണിന്റെ ബുക്കിങ് ആരംഭിക്കും. ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്കായി എത്തുന്ന സിംപിള്‍ ഡോട്ട് വണ്ണിനു പിന്നാലെ വേറെയും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അണിയറയില്‍ ഒരുങ്ങുന്നതിന്റെ സൂചനകളും സിംപിള്‍ എനര്‍ജി നല്‍കുന്നുണ്ട്. 

'സിംപിള്‍ എനര്‍ജിയുടെ യാത്രയിലെ പുതിയൊരു അധ്യായത്തിനാണ് തുടക്കമായിരിക്കുന്നത്. ഞങ്ങള്‍ അഭിമാനത്തോടെയാണ് സിംപിള്‍ ഡോട്ട് വണ്‍ അവതരിപ്പിക്കുന്നത്. സിംപിള്‍ വണ്‍ സീരീസിലെ കുറഞ്ഞ വിലയിലുള്ള സ്‌കൂട്ടറാണിത്. പരമാവധി പേര്‍ക്ക് വൈദ്യുത സ്‌കൂട്ടര്‍ പ്രാപ്യമാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വിപണിയില്‍ സിംപിള്‍ ഡോട്ട് വണ്‍ അവതരിപ്പിക്കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്നുള്ള പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്' സിംപിള്‍ എനര്‍ജി സ്ഥാപകനും സി.ഇ.ഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com