പാർട്ടി ഓൺവീൽസ്; ആഘോഷങ്ങള്‍ ഇനി ബസിൽ നടത്താം

Mail This Article
ആഘോഷങ്ങൾ കളറാക്കാൻ പാർട്ടി ഓൺ വീൽസ് കൺസെപ്റ്റുമായി ബസ്. രാജസ്ഥാനിലാണ് ഈ പാർട്ടി ബസ് പുറത്തിറങ്ങിയത്. പാർട്ടികൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ബസിൽ 23 ആളുകൾക്ക് സഞ്ചരിക്കാം. ഒരു സ്ഥലത്ത് നിർത്തിയിട്ടോ അല്ലെങ്കിൽ സഞ്ചരിച്ചുകൊണ്ടോ പാർട്ടി നടത്താൻ സാധിക്കുമെന്നാണ് ബസിന്റെ ഉടമ പറയുന്നത്.
ലോഞ്ചു പോലുള്ള സോഫാ സീറ്റുകൾ, ബെഡ് കൗച്ച്, ഡാൻസ് ഫ്ലോർ, ക്ലൈമറ്റ് കൺട്രോൾ, കസ്റ്റം ലൈറ്റിങ്, മ്യൂസിക് സിസ്റ്റം, എൽഇഡി ടിവി, ഡ്രസിങ് റൂ, ചെറിയ അടുക്കള, വാഷ് റൂം എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.
ബർത്ത്ഡേ പാർട്ടികൾ, ബാച്ചിലർ പാർട്ടികൾ, വെഡ്ഡിങ് പാർട്ടികൾ, മൂവി സ്ക്രീനിങ്, ഔട്ട് സ്റ്റേഷൻ ടൂറിങ് തുടങ്ങി എന്തു തരം ആഘോഷങ്ങൾക്കും ചേരുന്നതാണ് ബസ് എന്നാണ് പാർട്ടി ഓൺ വീൽസ് കമ്പനി പറയുന്നത്.