ട്രൈബറിന് എതിരാളി മാരുതി 7 സീറ്റ് കോംപാക്റ്റ് എംപിവി; ലക്ഷ്യം യുവി വിപണി

Mail This Article
യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണിയിൽ പിടിമുറുക്കാൻ മാരുതി സുസുക്കി. ജാപ്പനീസ് വിപണിയിലുള്ള സ്പാസിയയെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന എംപിവി 2026ൽ വിപണിയില്‍ എത്തിക്കാനാണ് മാരുതിയുടെ ശ്രമം. വൈഡിബി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന വാഹനം സ്പാസിയയുടെ ജാപ്പനീസ് മോഡലിനേക്കാൾ വലുപ്പം കൂടിയ വാഹനമായിരിക്കും.

ജാപ്പനീസ് വിപണിയിലെ സ്പേസിയയ്ക്ക് 3395 എംഎം ആണ് നീളം. ഇന്ത്യൻ മോഡലിന് നീളം വർധിക്കുമെങ്കിലും നികുതി ഇളവുകൾക്കായി നാലു മീറ്ററിൽ താഴെ നീളം ഒതുക്കാനാണ് സാധ്യത. ജാപ്പനീസ് വിപണിയിലെ വാഹനത്തിന് രണ്ടു നിര സീറ്റുകളാണെങ്കിൽ ഇന്ത്യൻ മോഡലിന് മൂന്നു നിര സീറ്റുകളായിരിക്കും.
റെനോയുടെ ഏഴു സീറ്റ് വാഹനം ട്രൈബറുമായിട്ടാകും മാരുതിയുടെ പുതിയ വാഹനം മത്സരിക്കുക. സ്പാസിയയുടെ ബോക്സി ടൈപ്പ് ഡിസൈനിൽ തന്നെയാണ് പുതിയ മോഡലും. പുതിയ സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുന്ന 1.2 ലീറ്റർ ഇസഡ് സീരിസ് എൻജിനാകും പുതിയ മോഡലിൽ. എർട്ടിഗ, എക്സ്എൽ 6 തുടങ്ങിയ എംപിവികളുടെ താഴെ പ്ലെസ് ചെയ്യുന്ന വാഹനം വിൽക്കുന്നത് പ്രീമിയം ഡീസൽഷിപ്പായ നെക്സ വഴിയായായിരിക്കും.