കിയയുടെ വിലയേറിയ മോഡൽ ഇവി9 എത്തി; 1.3 കോടി രൂപ മുതൽ
Mail This Article
കിയയുടെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലയേറിയ മോഡലായ ഇവി9 അവതരിപ്പിച്ചു. ഇലക്ട്രിക് എസ് യു വി യായ ഇവി9ന് 1.3 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6 സീറ്റര്‍ ലേ ഔട്ടിലാണ് കിയയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ഇവി9 എത്തുന്നത്. ഓള് വീല്‍ ഡ്രൈവ് അടക്കമുള്ള നിരവധി ഫീച്ചറുകളുമായിട്ടാണ് ഇവി9 എത്തുന്നത്.
അകം, പുറം
കുത്തനെയുള്ള എല്‍ഇഡി ലൈറ്റുകളും L രൂപത്തിലുള്ള ഡിആര്‍എല്ലുകളും ക്ലോസ്ഡ് ഓഫ് ഗ്രില്ലുമാണ് കിയ ഇവി9ന് നല്‍കിയിരിക്കുന്നത്. കുത്തനെയുള്ള എല്‍ഇഡി ടെയില്‍ ലാംപുകളും സ്പോയ്ലറുമാണ് പിന്നില്‍. ഒപ്പം ഡ്യുവല്‍ ടോണ്‍ ബംപറും സ്കിഡ് പ്ലേറ്റുമുണ്ട്. വാഹനത്തിന്റെ നീളം 5,015 എംഎം, വീതി 1,980എംഎം, ഉയരം 1,780എംഎം എന്നിങ്ങനെയാണ്. 3,100എംഎം ആണ് വീല്‍ബേസ്.
ഉള്ളില്‍ ഡ്യുവല്‍ സ്ക്രീന്‍ ഡിസ്പ്ലേയും 12.3 ഇഞ്ച് ടച്ച്സ്ക്രീനും അതേ വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. ഫോര്‍ സ്പോക് സ്റ്റീറിങ് വീലില്‍ ലോഗോ നല്‍കിയിട്ടുണ്ട്. സെന്റര്‍ കണ്‍സോളിനു താഴെ സ്റ്റോറേജ് സ്പേസ്, എസി വെന്റുകള്ക്കടിയിലായി ഫിസിക്കല്‍ കണ്ട്രോളുകള്. ബ്രൗണ്‍, ബ്ലാക്ക് ഇന്റീരിയറുകളില്‍ ഇവി9 ലഭ്യമാണ്.
ഫീച്ചറുകള്‍
6 സീറ്റര്‍ ലേ ഔട്ടിലാണ് ഇവി9ന്റെ വരവ്. രണ്ടാം നിരയില്‍ കൂടുതല്‍ സൗകര്യപ്രദമായ ക്യാപ്റ്റന്സീറ്റുകള്. ഇലക്ട്രിക്ക് അഡ്ജസ്റ്റ്മെന്റ്, മസാജ് ഫങ്ഷന്, അഡ്ജസ്റ്റബിള് ലെഗ് സപ്പോര്‍ട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ക്യാപ്റ്റന്‍ സീറ്റിലുണ്ട്. ത്രീ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഡ്യുവല്‍ ഇലക്ട്രോണിക് സണ്‍റൂഫ്, ഹെഡ് അപ് ഡിസ്പ്ലേ, ഡിജിറ്റല്‍ ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍, വെഹിക്കിള്‍ ടു ലോഡ് ഫങ്ഷന്, 14 സ്പീക്കര്‍ മെറിഡിയന് ഓഡിയോ സിസ്റ്റം, ഡിജിറ്റല്‍ കീ, ഒടിഎ അപ്ഡേറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
സുരക്ഷയുടെ കാര്യത്തിലും ഇവി9 ഒട്ടും പിന്നിലല്ല. പത്ത് എയര്‍ ബാഗുകള്‍, ഇഎസ്സി, എച്ച്ഡിസി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, മുന്നിലും പിന്നിലും വശങ്ങളിലും പാര്‍ക്കിങ് സെന്‍സറുകള്‍, ഓള് വീല്‍ ഡിസ്ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള്, ഹൈ ബീം അസിസ്റ്റ്, ലൈന്‍ കീപ്പ് അസിസ്റ്റ് എന്നിങ്ങനെയുള്ള അഡാസ് ലെവല്‍ 2 ഫീച്ചറുകളും സുരക്ഷക്കായി നല്‍കിയിട്ടുണ്ട്.
പവര്‍ട്രെയിന്‍
99.8kWh ബാറ്ററി പാക്കാണ് ഇന്ത്യന്‍ ഇവി9ന് കിയ നല്‍കിയിട്ടുള്ളത്. ഓള് വീല്‍ ഡ്രൈവ് സൗകര്യവുമുണ്ട്. രണ്ട് ഇലക്ട്രിക്ക് മോട്ടോറുകള്‍ 384എച്ച്പി കരുത്തും പരമാവധി 700 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 100കീമി വേഗതയിലേക്ക് 5.3 സെക്കന്‍ഡില്‍ ഇവി9 കുതിക്കും. റേഞ്ച് 561കീമി(ARAI). 350kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10-80 ശതമാനം ചാര്‍ജിങിന് 24 മിനുറ്റ് മതി.