ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ലണ്ടൻ∙ യുകെ സന്ദർശനത്തിന് എത്തിയ സിനിമാ താരം മമ്മൂട്ടിയും പ്രമുഖ വ്യവസായി യൂസഫ് അലിയും ലണ്ടനിലെ പ്രശസ്തമായ ന്യൂ ബോണ്ട്‌ സ്ട്രീറ്റിൽ വെച്ച് കണ്ടുമുട്ടിയ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇരുവരും കാൽനാടയായും റോൾസ് റോയ്സ് കാറിലും യാത്ര ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളാണ് വൈറലായത്.

Read also: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വീണ്ടും അച്ഛനായി...


യുകെ മാഞ്ചസ്റ്ററിൽ ആനന്ദ് ടിവി അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുൽഫത്തും. അവാർഡ് നൈറ്റിന് ശേഷം മമ്മൂട്ടി ലണ്ടനിലേക്ക് ബിഎംഡബ്ല്യൂ കാർ ഓടിച്ചു പോകുന്ന വിഡിയോ ദൃശ്യം മനോരമ ഓൺലൈനിലൂടെ പുറത്തു വന്നിരിന്നു. ലണ്ടനിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണ് എം. എ. യൂസഫ് അലി.

ഫോട്ടോ: മമ്മൂട്ടിയും യൂസഫ് അലിയും ലണ്ടനിൽ (Photo: Facebook/Yousafali Fans International)
ഫോട്ടോ: മമ്മൂട്ടിയും യൂസഫ് അലിയും ലണ്ടനിൽ (Photo: Facebook/Yousafali Fans International)

 

ഇരുവരും 'ദി ഈസ്റ്റ്‌ ഇന്ത്യ കമ്പനി, ലണ്ടൻ' എന്ന ബോർഡുള്ള കെട്ടിടത്തിന് സമീപം നിൽക്കുന്ന ചിത്രങ്ങൾ 'ഇന്ത്യ അടക്കി ഭരിച്ച ഒരു കമ്പനിയുടെ മുമ്പിൽ രണ്ട് ചെറുപ്പക്കാരായ കമ്പനിക്കാർ' എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ശ്രദ്ധ നേടിയത്.

 

 

 

 

English Summary: Yusuf Ali drives Rolls Royce through London, Mammootty as passenger, video

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com