ADVERTISEMENT

ഓക്സ്ഫോർഡ്  ∙ ‘കൈരളി യുകെ’ ഓക്സ്ഫോർഡ് യൂണിറ്റ് കലാസന്ധ്യ സംഘടിപ്പിച്ചു. അധ്യാപിക ദീപാ നിഷാന്ത്‌ മുഖ്യാതിഥിയായി പങ്കെടുത്തു.  കൈരളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സ്കൂളിലെയും ഡാൻസ് സ്കൂളിലെയും കലാകാരന്മാരും കലാകാരികളും യൂണിറ്റ് അംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു.  

kairali-uk-oxford-kalasandhya1
കൈരളി യുകെ ഓക്സ്ഫോർഡ് കലാസന്ധ്യയിൽ നിന്ന്.

kairali-uk-oxford-kalasandhya3
കൈരളി യുകെ ഓക്സ്ഫോർഡ് കലാസന്ധ്യയിൽ നിന്ന്.

ഓക്‌സ്‌ഫോർഡിലെ ഐസ്ലിപ് വില്ലേജ് ഹാളിൽ കൈരളി യുകെ നാഷനൽ വൈസ് പ്രസിഡന്‍റ് ലിനു വർഗീസ് കലാസന്ധ്യയോട് അനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് സ്മിത ദിലീപിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി ലിബിൻ ജോർജ് സ്വാഗതവും ട്രഷറർ സിജിൻ തമ്പി കൃതജ്ഞതയും പറഞ്ഞു. 

kairali-uk-oxford-kalasandhya2
കൈരളി യുകെ ഓക്സ്ഫോർഡ് കലാസന്ധ്യയിൽ നിന്ന്.
kairali-uk-oxford-kalasandhya4
കൈരളി യുകെ ഓക്സ്ഫോർഡ് കലാസന്ധ്യയിൽ നിന്ന്.

കൈരളിയുടെ സമീപ യൂണിറ്റുകളായ അയൽസ്ബറി യൂണിറ്റ് സെക്രട്ടറി ബിനു ജോസഫ്, ഹീത്രൂ യൂണിറ്റ് പ്രസിഡന്‍റ് വിനോദ്, ഓക്‌സ്‌ഫോർഡിലെ മലയാളി അസോസിയേഷനായ ഒഎക്സ്എംഎ പ്രസിഡന്‍റ് സിജോ, ഓക്‌സ്‌ഫോർഡ് മലയാളി സമാജം ഭാരവാഹി ജെറീഷ് ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. രാത്രി ഏറെ വൈകിയും പരിപാടികൾ കഴിയുന്നത് വരെ കലാസന്ധ്യയോട് പൂർണ്ണമായും സഹകരിച്ച മുഴുവൻ ആളുകളോടും സംഘാടകർ നന്ദി അറിയിച്ചു. 

English Summary:

Kairali UK Oxford Kalasandhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com