യുകെയിലെ മലയാളി നഴ്സ് നാട്ടിൽ അന്തരിച്ചു; വിട പറഞ്ഞത് ഈരാറ്റുപേട്ട സ്വദേശിനി

Mail This Article
ലണ്ടൻ/കോട്ടയം ∙യുകെയിൽ നഴ്സായി ജോലി ചെയ്തിരുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, അരുവിത്തുറ കൊണ്ടൂർ സ്വദേശിനി ജൂലി ജോൺ (48) അന്തരിച്ചു. കഴിഞ്ഞ ഒരു വർഷമായി കാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. രണ്ടര വർഷം മുൻപാണ് ജൂലിയും കുടുംബവും വെയിൽസിലെ ന്യൂപോർട്ടിൽ എത്തിയത്. ചികിത്സയിലിരിക്കെ മാതാപിതാക്കൾക്കൊപ്പം കുറച്ചു ദിവസം താമസിക്കുന്നതിനായി ഏതാനും ആഴ്ചകൾക്ക് മുൻപാണ് ജൂലി നാട്ടിലെത്തിയത്.
ഭർത്താവ്: വിശാഖപട്ടണം സ്വദേശി സന്തോഷ്. മക്കൾ: ആൽവിൻ സന്തോഷ്, ജെസ്‌വിൻ സന്തോഷ്. മാതാപിതാക്കൾ: കൊണ്ടൂർ വടക്കേൽ എൻ.കെ.ജോൺ, ഗ്രേസി ജോൺ. സഹോദരങ്ങൾ: ജോസി ജോൺ, ജൂബി ബിനോയ്, ജോമോൻ ജോൺ.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് സഹോദരൻ ജോമോന്റെ പതാഴയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.