ADVERTISEMENT

ദുബായ്∙ നികോൺ സ്കൂളും കൊച്ചി മെട്രോ മിഡിലീസ്റ്റും ചേർന്നു സംഘടിപ്പിക്കുന്ന വിഷ്വൽ ലിറ്ററസി ശിൽപശാല ആരംഭിച്ചു. ചലച്ചിത്ര നടൻ രവീന്ദ്രനാണു നേതൃത്വം നൽകുന്നത്. ചിത്രങ്ങളും വീഡിയോകളുമുപയോഗിച്ചാണു ക്ലാസുകൾ.

ദൃശ്യസാക്ഷരത എന്നതു പരമ്പരാഗതവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാധ്യമവുമാണെന്ന് രവീന്ദ്രൻ പറഞ്ഞു.  ചിന്തയും തീരുമാനമെടുക്കലും ആശയവിനിമയവും പഠനവും സാധ്യമാകുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് കാര്യങ്ങൾ വ്യാഖ്യാനിക്കാനും ഉപയോഗിക്കാനും സാധിക്കുക. 

ravindran

 

ഇത് എല്ലാ തരത്തിലുള്ള ചിത്രങ്ങളുമായി ആഴത്തിൽ ഇടപെടുന്നു. പാഠ്യപദ്ധതിയുടെ കാഴ്ചപ്പാടിൽ അതിന് ഏറെ പ്രാധാന്യമുണ്ട്. ഇതിനായി ആവിഷ്കരിച്ച കോഴ്സ് മൊഡ്യൂളുകൾ കാഴ്ചക്കാരെ ആകർഷിക്കും. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ചിത്രങ്ങൾ കഥകളുടെ ശൃംഖല സൃഷ്ടിക്കുന്നു. ഫൊട്ടോഗ്രഫിയിൽ അഭിനിവേശമുള്ളവർക്ക് ഇത് വളരെ പ്രയോജകരമാണെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയ്ര്ര് ദൃശ്യസാക്ഷരത പരിചയപ്പെടുത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് നികോൺ മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്ടർ നരേന്ദ്ര മേനോൻ പറഞ്ഞു. 

 

ദക്ഷിണേന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന നടനാണു രവീന്ദ്രൻ.അദ്ദേഹം നേതൃത്വം നൽകുന്ന കൊച്ചി മെട്രോ ഇന്ത്യയിലും മധ്യപൂർവദേശത്തും ഹ്രസ്വചിത്ര നിർമാണ ശിൽപശാലകളും ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com