ഇഫ്താർ സംഗമം നടത്തി

Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിലെ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ഇഫ്താർ സംഗമം നടത്തി. രാജകുടുംബാംഗങ്ങൾ, നയതന്ത്ര പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, മെഡിക്കൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് മുഖ്യാതിഥിയായിരുന്നു.
കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം അൽ തൊവാല, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്പെഷ്യലൈസേഷൻ സെക്രട്ടറി ജനറൽ ഡോ. ഫവാസ് അൽ റിഫായ്, മിലിറ്ററി മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുല്ല മിഷാൽ അൽ സബാഹ്, അഹ്മദി മേഖലാ ആരോഗ്യസേവന വിഭാഗം മേധാവി ഡോ. അഹ്മദ് അൽ ഷാത്തി, ഫർവാനിയ ആരോഗ്യസേവന വിഭാഗം തലവന്‍ ഡോ. മുഹമ്മദ് അൽ റാഷിദി, കെഎൻപിസി ഡെപ്യുട്ടി സിഇഒ അബ്ദുൽ അസീസ് അൽ ദുഐജ്, കുവൈത്ത് യൂണിവേഴ്സിറ്റി മൻ പ്രസിഡന്റ് പ്രഫ.അബ്ദുല്ല ബെഹ്ബഹാനി, താജിക്കിസ്ഥാൻ സ്ഥാനപതി സുബൈദുല്ല സുബൈദസോദ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമിർ അഹ്മദ്, ജനറൽ സെക്രട്ടറി ഡോ. നാസിം പാർക്കർ, ട്രഷറർ ഡോ. ജഗനാഥ് ചോദൻകർ, വൈസ് പ്രസിഡന്റ് ഡോ. സുനിൽ യാദവ് എന്നിവർ പ്രസംഗിച്ചു.