ADVERTISEMENT

ദോഹ∙ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ (ജിസിസി) ആദ്യത്തെ കാർബൺ നിഷ്പക്ഷ ഹൈപ്പർമാർക്കറ്റ് എന്ന ബഹുമതി ലുലു ഗ്രൂപ്പിന്റെ അൽ മിഷാഫ് ഔട്ട്‌ലെറ്റിന് സ്വന്തം. 

കാർബൺ നിഷ്പക്ഷ സർട്ടിഫിക്കറ്റ് ക്ലീൻ ഗ്ലോബ് കൺസൽറ്റൻസിയിൽ നിന്ന് ലുലു ഗ്രൂപ്പ്  ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് ഏറ്റുവാങ്ങി. യുകെയുടെ പിഎഎസ് 2060 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുസ്ഥിരതാ നടപടികൾ പ്രാവർത്തികമാക്കിയിരുന്നു.  

 ഖത്തറിൽ ലുലു ഗ്രൂപ്പിന് 22 ഔട്ട്‌ലെറ്റുകളാണുള്ളത്. പരിസ്ഥിതി സുസ്ഥിരതയിലൂന്നിയുള്ള സംരംഭങ്ങൾക്കും നടപടികൾക്കും  മുൻതൂക്കം നൽകിയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനം. കെട്ടിടങ്ങളുടെ സുസ്ഥിരത ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾക്കും കാര്യക്ഷമമായ ഊർജ ഉപയോഗത്തിനും ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ ദേശീയ ഊർജ കാര്യക്ഷമതാ പദ്ധതിയായ തർഷീദിന്റെ പുരസ്‌കാരവും ലുലു ഗ്രൂപ്പ് ഖത്തറിന് ലഭിച്ചിട്ടുണ്ട്. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡവലപ്‌മെന്റിന്റെ (ഗോർഡ്) ഗ്ലോബൽ സസ്‌റ്റെയ്‌നബിലിറ്റി അസെസ്‌മെന്റ് സിസ്റ്റം സർട്ടിഫിക്കറ്റ് ലഭിച്ച മിന മേഖലയിലെ ആദ്യ റീട്ടെയ്ൽ  ശൃംഖലകളിലൊന്നാണ് ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ്.

English Summary : LuLu's Al Meshaf store is GCC's 1st carbon neutral hypermarket

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com