ഫോർമുല വൺ അടുത്തമാസം 6 മുതൽ സർക്യൂട്ടിന്റെ തയാറെടുപ്പുകൾ വിലയിരുത്തി ഷെയ്ഖ് ഖലീഫ

Mail This Article
ദോഹ∙ ഫോർമുല വണ്ണിന് വേദിയാകുന്ന ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിന്റെ തയാറെടുപ്പുകൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനി എത്തി.
കൂടുതൽ അത്യാധുനിക സൗകര്യങ്ങളോടെ സർക്യൂട്ടിന്റെ ശേഷി വർധിപ്പിക്കുകയാണ് ചെയ്തത്. പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും സന്ദർശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ഒക്‌ടോബർ 6 മുതൽ 8 വരെയാണ് ഫോർമുല വൺ. ആരാധകർക്കായി ഫാൻ സോണുകൾ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് നടക്കുന്നത്. അടുത്ത 10 വർഷം ഫോർമുല വണ്ണിന് സർക്യൂട്ട് വേദിയാകും.
English Summary: Sheikh Khalifa bin Hamad bin Khalifa Al Thani visited Lusail International Circuit.