സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയ്ക്കായി സൗദിയിലെത്തിച്ചു
Mail This Article
×
റിയാദ് ∙ ഫിലിപ്പൻസിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ അഖിസയേയും ആയിഷയേയും വേർപിരിയൽ ചികിത്സയ്ക്കായി റിയാദിലെത്തിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശപ്രകാരമാണിത്. കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതിന് ശേഷം ഇരട്ടകളെ ഉടൻ തന്നെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയുടെ സാധ്യത നിർണ്ണയിക്കാൻ മെഡിക്കൽ സംഘം ഇരട്ടകുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയാണ്.
അഖിസയുടെയും ആയിഷയുടെയും മാതാപിതാക്കൾ സൽമാൻ രാജാവിനോടും കിരീടാവകാശിയോടും നന്ദി അറിയിച്ചു.
English Summary:
Siamese Twins Brought to Saudi for Surgery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.