ADVERTISEMENT

റാസല്‍ഖൈമ ∙ എസ്‌.കെ. പൊറ്റെക്കാട്ട്‌ സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാവിഭാഗം പുരസ്കാരം(10,000 രൂപയും പ്രശംസാപത്രവും) യുഎഇയിൽ പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം 'ചിലയ്ക്കാത്ത പല്ലി'ക്ക് ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള 25,000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം കെ. പി. രാമനുണ്ണി(ഹൈന്ദവം) ക്കാണ്. പ്രഫ.എം.കെ. സാനു , ഡോ.പി. സോമൻ, സുജാ സൂസൻ ജോർജ്‌ എന്നിവരടങ്ങുന്ന ജൂറിയാണ്‌ പുരസ്കാരം നിർണയിച്ചത്‌. 

മലയാളം മിഷൻ റാസൽഖൈമ ചാപ്റ്റർ സെക്രട്ടറിയും, ചേതന റാസൽഖൈമയുടെ മുൻ ഭാരവാഹിയും കൂടിയായ അക്ബർ, ഉറൂബ്‌ ചെറുകഥാ പുരസ്കാരം, അക്കാഫ്‌ പോപ്പുലർ ചെറുകഥാ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്‌. കഴിഞ്ഞ വർഷത്തെ ഷാർജ ബുക്‌ ഫെയറിൽ പ്രകാശനം ചെയ്ത പുസ്തകം ഹരിതം ബുക്സാണ്‌ പ്രസിദ്ധീകരിച്ചത്‌. പുരസ്കാരങ്ങൾ ജൂൺ അവസാനവാരം കോഴിക്കോട്ട് സമ്മാനിക്കുമെന്ന് സമിതി ചെയർമാൻ രമേശൻ ദേവപ്രിയം, ട്രഷറർ  പി .കെ. റാണി എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com