സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതിയുടെ മൂല്യം 644 ദശലക്ഷം റിയാലായി ഉയർന്നു
Mail This Article
×
ജിദ്ദ ∙ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി 2024 ന്‍റെ ആദ്യ പാദത്തിൽ 13.7% വർധിച്ച് 644 ദശലക്ഷം റിയാലായി ഉയർന്നു. സർക്കാരിന്‍റെ പരിധിയില്ലാത്ത പിന്തുണയും വിദേശ വിപണികളിൽ സൗദി ഈന്തപ്പഴം പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമാണ് ഈ വളർച്ചയുടെ പ്രധാന കാരണം. ഓസ്ട്രിയ, നോർവേ, അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 100% വർധിച്ചു. മൊറോക്കോ (69%), ഇന്തൊനീഷ്യ (61%), ദക്ഷിണ കൊറിയ (41%), യുകെ (33%), യുഎസ് (29%), മലേഷ്യ (16%) എന്നിങ്ങ വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചച്. കയറ്റുമതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സ്വകാര്യ മേഖലയുമായി സഹകരിച്ച് വിപണനം ശക്തമാക്കുന്നതിനും സർക്കാർ ശ്രമിക്കുന്നുണ്ട്.
English Summary:
Saudi Dates Exports Jump by 13.7% in 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.