ദുബായ് പ്രീമിയർ പഡൽ ടെന്നിസ് പി1 നവംബർ 3 മുതൽ

Mail This Article
ദുബായ്∙ ലോകത്തിലെ മികച്ച പഡൽ ടെന്നിസ് താരങ്ങൾ നവംബർ 3 മുതൽ 10 വരെ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിൽ നടക്കുന്ന ദുബായ് പ്രീമിയർ പി1 ടൂർണമെന്‍റിൽ ഏറ്റുമുട്ടും. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നേതൃത്വത്തിൽ ഗാലോപ്പ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ഈ ടൂർണമെന്‍റിൽ വനിതാ, പുരുഷ ജോഡികൾക്കായുള്ള പ്രത്യേക ഫോർമാറ്റുകളിലായി 256 കളിക്കാർ പങ്കെടുക്കും.

രണ്ട് വിഭാഗങ്ങൾക്കുമായി ജേതാക്കൾക്ക് 470,000 യൂറോ (1.89 ദശലക്ഷം ദിർഹം) സമ്മാനത്തുക നൽകും. ഈ ടൂർണമെന്‍റ് അഞ്ച് ഭൂഖണ്ഡങ്ങളിൽ 18 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പുതിയ 25-ടൂർണമെന്‍റ് സീസണിന്‍റെ ഭാഗമാണെന്ന് യുഎഇ പിഎ പ്രസിഡന്‍റ് ഷെയ്ഖ് സയീദ് ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂം വ്യക്തമാക്കി.

2013-ൽ യുഎഇ കായികരംഗത്ത് ഔപചാരികമായി ആരംഭിച്ചതുമുതൽ യുഎഇ നേതൃത്വം വിവിധ പഡൽ ടെന്നിസ് ടൂർണമെന്‍റുകളെയും മറ്റ് പരിപാടികളെയും പിന്തുണച്ചിട്ടുണ്ടെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് മുഹമ്മദ് ഹാരെബ് വ്യക്തമാക്കി. ഈ പിന്തുണ യുഎഇയിൽ പഡൽ ടെന്നിസിന്‍റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് ദുബായിൽ പരിശീലകരുടെയും കോർട്ടുകളുടെയും എണ്ണം വർധിച്ചു.