മ്യൂച്വൽ ഫണ്ടിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് സെബിയുടെ പ്രത്യേക ഫണ്ടുകൾ

Mail This Article
ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 'സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്' (SIF) എന്ന പുതിയ നിക്ഷേപം അവതരിപ്പിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ രീതിയിൽ കുറഞ്ഞത് 10 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്.
ഉയർന്ന റിസ്ക് എടുക്കാൻ താൽപ്പര്യമുള്ള നിക്ഷേപകരെ സഹായിക്കുകയും മൂന്ന് വർഷത്തിലധികം പ്രവർത്തന ചരിത്രമുള്ള മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജർമാർക്ക് ഈ വിഭാഗത്തിൽ വൈവിധ്യമാർന്ന നിക്ഷേപ തന്ത്രങ്ങൾ വാഗ്ദാനം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യുക എന്നതാണ് സെബി ലക്ഷ്യമിടുന്നത്.
∙പരമ്പരാഗത പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങൾക്കും മ്യൂച്വൽ ഫണ്ടുകൾക്കും ഇടയിലാണ് ഈ ഫണ്ടുകൾ സ്ഥാനം പിടിച്ചിരിക്കുന്നത്.
∙SIF സ്ഥാപിക്കുന്നതിന് മ്യൂച്വൽ ഫണ്ടുകൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ ട്രാക്ക് റെക്കോർഡ് ഉണ്ടായിരിക്കണം.
∙കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ശരാശരി 10,000 കോടി രൂപയിൽ കുറയാത്ത ആസ്തി മാനേജ്മെന്റ് (AUM) നിലനിർത്തുകയും വേണം.
∙SYSTEMATIC Investment plan (SIP),systematic withdrawal plan (SWP),systematic transfer plan (STP) എന്നിവ ഉപയോഗിക്കാൻ നിക്ഷേപകർക്ക് അനുവാദമുണ്ട്.