ദേ പുട്ട് റസ്റ്ററന്റ് ജിദ്ദയിൽ ദിലീപ് ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ.
Mail This Article
×
ADVERTISEMENT
Hello there! We’ve noticed you're using an ad blocker. Reading matters. So does your experience. Get ad-free access + premium stories starting at just ₹1/day.
ജിദ്ദ ∙ സിനിമാ താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ പുതിയ ശാഖ സൗദി അറേബ്യയിലെ ജിദ്ദയിൽ ഉദ്ഘാടനം ചെയ്തു. തിങ്ങിക്കൂടിയ ജനങ്ങളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെ വേദിയിലെത്തിയ ദിലീപാണ് ദേ പുട്ട് ഉദ്ഘാടനം ചെയ്തത്. സംവിധായകനും നടനുമായ നാദിർഷയും ദിലീപിനൊപ്പമുണ്ടായിരുന്നു.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ജിദ്ദയിലെ മദീന റോഡ് റുവൈസിലെ ലുലു മാളിലാണ് ഗുഡ്ഹോപ്പ് ഇന്റർനാഷനലിന്റെ കീഴിൽ ദേ പുട്ട് റസ്റ്ററന്റ് പ്രവർത്തനം ആരംഭിച്ചത്. ദേ പുട്ടിന്റെ സൗദി അറേബ്യയിലെ ആദ്യത്തെ ഔട്ട്ലെറ്റാണിത്.
ദേ പുട്ട് റസ്റ്ററന്റ് ജിദ്ദയിൽ ദിലീപ് ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ.
ദേ പുട്ട് റസ്റ്ററന്റിന്റെ പുതിയ ശാഖ ദിലീപ് ഉദ്ഘാടനം ചെയ്യുന്നു
പ്രവാസികളുടെയും സ്വദേശികളുടെയും ഇഷ്ടവിഭവങ്ങൾ ദേ പുട്ടിലുണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ദിലീപ് പറഞ്ഞു. സൗദി, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ കോണ്ടിനെന്റൽ വിഭവങ്ങളാൽ സമൃദ്ധമായിരിക്കും ദേ പുട്ടിന്റെ മെനുവെന്ന് ഗുഡ്ഹോപ്പ് ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ജുനൈസ് ബാബുവും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.