118 രാജ്യങ്ങളിൽ ട്രാഫിക് സുരക്ഷാ സൂചകങ്ങളിൽ സൗദി അറേബ്യ ആഗോളതലത്തിൽ 32-ാം സ്ഥാനത്ത്
Mail This Article
റിയാദ് ∙ 118 രാജ്യങ്ങളിൽ ട്രാഫിക് സുരക്ഷാ സൂചകങ്ങളിൽ സൗദി അറേബ്യ ആഗോളതലത്തിൽ 32-ാം സ്ഥാനത്ത്. ഗതാഗത സുരക്ഷക്കായുള്ള മന്ത്രിതല സമിതിയുടെ കണക്കനുസരിച്ച് റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ കാരണം സൗദി അറേബ്യയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോഡ് മരണങ്ങളിൽ 47% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സൗദിയിൽ പൊതുസ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തും. പാര്‍ക്കിങ്ങിന് അനുവദിച്ച പരമാവധി സമയം കഴിഞ്ഞും പാർക്ക് പാര്‍ക്കിങ് ഫീസ് ചെയ്യൽ, തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്യല്‍, പെയ്ഡ് പാര്‍ക്കിങ് സമയം കഴിഞ്ഞിട്ടും അതേ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യൽ, എന്നീ നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ പിഴ ചുമത്തും. നല്‍കാതെ പാര്‍ക്ക് ചെയ്താൽ 200 റിയാലാണ് പിഴ. റിസർവ് ചെയ്ത പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തിയാൽ 300 റിയാലും പെയ്ഡ് പാര്‍ക്കിങ്ങില്‍ നിരോധിത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്താൽ 300 റിയാലും പിഴ ചുമത്തും.