ആപ്ലിക്കേഷനുകൾ വഴി ടാക്സി നിരക്കുകൾ അവലോകനം ചെയ്യുന്നതിനുള്ള സംവിധാനവുമായി സൗദി
Mail This Article
ജിദ്ദ ∙ ആപ്ലിക്കേഷനുകൾ വഴി ടാക്സി നിരക്കുകൾ അവലോകനം ചെയ്യുന്നതിനുള്ള പുതിയ സംവിധാനവുമായി സൗദി അറേബ്യ. രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള നിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള നയത്തിന്റെ ആറാം അധ്യായത്തിലെ ഖണ്ഡിക 30 ഭേദഗതി ചെയ്യാനുള്ള തീരുമാനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സലേഹ് അൽ-ജാസർ പുറപ്പെടുവിച്ചു.
ടാക്‌സി മേഖലയിൽ യാത്രക്കാരും ഓപ്പറേറ്റർമാരും തമ്മിൽ മെച്ചപ്പെട്ട സന്തുലിതാവസ്ഥ കൈവരിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. പുതിയ ഭേദഗതികൾക്ക് കീഴിൽ, ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നിർദ്ദേശിച്ച നിരക്കുകൾ അംഗീകരിക്കുന്നതിന് 'അവലോകനം - അംഗീകാരം' അടിസ്ഥാനമാക്കിയുള്ള ഒരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അതിലൂടെ ടാക്സി സർവീസ് നിരക്ക് നിർദ്ദേശങ്ങൾ തയാറാക്കി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിക്ക് അംഗീകാരത്തിനായി സമർപ്പിക്കും. ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി ടാക്സി സർവീസ് നിരക്കുകൾ നിർണ്ണയിക്കുന്നതിനുള്ള സമാനമായ സംവിധാനം ഇതിൽ ഉൾപ്പെടുന്നുണ്ട്.
ലൈസൻസികൾക്കും ടാക്സി പ്രവർത്തനത്തിൽ അംഗീകൃതമായവർക്കും ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളും അംഗീകൃത നിരക്കുകൾ പിന്തുടരുകയും അവ അപ്ഡേറ്റ് ചെയ്യുമ്പോൾ ഗുണഭോക്താക്കൾക്കായി പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.