ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് പ്രകാശനം ചെയ്തു
Mail This Article
×
ഷാർജ ∙ പ്രവാസിയും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ഹനീഫ് തളിക്കുളത്തിന്റെ 'തട്ടാരകുന്നിനപ്പുറത്ത്' എന്ന പുസ്തകത്തിന്റെ പ്രകാശനകർമം സാഹിത്യകാരൻ പി. കെ പോക്കർ നിർവഹിച്ചു എൽവിസ് ചുമ്മാർ പുസ്തകം ഏറ്റുവാങ്ങി. ഷാർജബുക്ക് ഫയറിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുരളിമാഷ് മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. എം സി. എ നാസർ (മീഡിയ വൺ)മുഖ്യാതിഥി ആയി.
കെഎംസിസി സീനിയർ നേതാവ് ടി. പി അബ്ബാസ് ഹാജി ജില്ല ഭാരവാഹികളായ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, ബഷീർ വരവൂർ, ആർ വി എം മുസ്തഫ, അഷ്‌റഫ് കൊടുങ്ങല്ലൂർ, അബു ഷമീർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം മുഹമ്മദ് വെട്ടുകാട് തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, സാഹിത്യകാരൻ അനസ് മാള തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസാധകൻ ലിപി അക്ബർ എന്നിവർ ആശംസകൾ നേർന്നു.
English Summary:
Haneef Thalikulam's book released at Sharjah International Book Fair 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.