ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ദുബായ് ∙ നടനും അവതാരകനും യുഎഇയിലെ റേഡിയോ ജോക്കിയുമായ മിഥുൻ രമേശ് സ്മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ ഹോളിഡേമേക്കേഴ്സ് ഡോട് കോമിന്‍റെ ബ്രാൻഡ‍് അംബാസഡര്‍. ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ്, ജനറൽ മാനേജർ സഫീർ മഹമൂദ്, ഫിനാൻസ് കൺട്രോളർ ഷെഹ്‌സാദ്, ഹോളിഡേ മേക്കേഴ്‌സ് ഓപറേഷൻസ് ഡയറക്ടർ സന്ദീപ് രാജ്‌വാദേ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

മിഥുന്‍ രമേശിന്‍റെ സാന്നിധ്യം ഹോളിഡേ മേക്കേഴ്‌സിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് അഫി അഹമദ് പറഞ്ഞു. ഹോളിഡേമേക്കേഴ്സ് ഡോട് കോമിന്‍റെ ഭാഗാമായി യാത്രക്കാർക്ക് അവരവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് സ്വന്തമായി പാക്കേജുകൾ രൂപപ്പെടുത്താനും ഇഷ്ടപ്പെട്ട ടൂറുകൾ തിരഞ്ഞെടുക്കാനും 3-സ്റ്റാർ മുതൽ 5-സ്റ്റാർ ഹോട്ടലുകൾ വരെയുള്ള താമസസൗകര്യങ്ങൾ തിരഞ്ഞെടുക്കാനും കഴിയും.

ഇപ്പോൾ വെറും 549 ദിർഹത്തിന് ലഭിക്കുന്ന എക്‌സ്‌ക്ലൂസീവ് ക്രൂയിസ് ഹോളിഡേ പാക്കേജില്‍ 17 തരം ഭക്ഷണം കൂടാതെ ഗെയിംസ്, ഷോ അടക്കമുള്ള  വിവിധ വിനോദ പരിപാടികളുമുണ്ടായിരിക്കും. സന്ദർശക വീസയിലുള്ളവര്‍ക്കും ഈ പാക്കേജ് ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടെന്നതാണ് പ്രത്യേകത. ഇതോടൊപ്പം 10 ദിർഹത്തിന് രാജ്യാന്തര അവധിക്കാല പാക്കേജുകൾ എന്ന ക്യാംപെയിൻ കൂടി അവതരിപ്പിച്ചു.

English Summary:

Mithun Ramesh is the brand ambassador of holidaymakers.com

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com