ADVERTISEMENT

ദുബായ് ∙ ഡിസംബർ 5 ഇന്‍റർനാഷനൽ വൊളന്‍റിയർ ദിനത്തിന്‍റെ ഭാഗമായി ദുബായ് താമസ- കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

അൽ ജാഫ്ലിയയിലെ പ്രധാന ഓഫിസിൽ നടന്ന പരിപാടിയിൽ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഇസ്സ ബുഹുമൈദ്, ദുബായ് താമസ - കുടിയേറ്റ വകുപ്പ് തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ അസിസ്റ്റന്‍റ് ഡയറക്ടർമാർ, ജീവനക്കാർ, മലയാളികൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ചിത്രം: ജിഡിആർഎഫ്എ.
ചിത്രം: ജിഡിആർഎഫ്എ.

ചടങ്ങിൽ വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാരെയും പൊതുമാപ്പ് കേന്ദ്രങ്ങളിൽ സേവനം ചെയ്ത മലയാളികൾ അടക്കമുള്ളവരെയും ചടങ്ങിൽ ആദരിച്ചു. രാജ്യത്തെ ആദ്യത്തെ വൊളന്‍റിയർ ലൈസൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും പ്രത്യേകം ആദരവുകൾ നൽകി.

ചിത്രം: ജിഡിആർഎഫ്എ.
ചിത്രം: ജിഡിആർഎഫ്എ.
ചിത്രം: ജിഡിആർഎഫ്എ.
ചിത്രം: ജിഡിആർഎഫ്എ.

2018ൽ തുടക്കം കുറിച്ച ജിഡിആർഎഫ്എയുടെ സന്നദ്ധ സേവന പ്രവർത്തന നേട്ടങ്ങളെ പരിപാടിയിൽ പ്രദർശിപ്പിച്ചു. താമസ കുടിയേറ്റ വകുപ്പ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്വയംസേവന പദ്ധതികൾ നടപ്പിലാക്കിയതായി അൽ മർറി പറഞ്ഞു. ഇതിൽ 3073 ജീവനക്കാർ പങ്കെടുക്കുകയും അവർ 42,730 മണിക്കൂർ സേവനങ്ങൾ നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി

English Summary:

Dubai's General Directorate for Residency Affairs Organized Various Events as part of International Volunteer Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com