കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് സ്വകാര്യ കമ്പനികളിലേക്ക് വീസ മാറാൻ അനുമതി

Mail This Article
കുവൈത്ത് സിറ്റി ∙ 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ ആശ്രിതർക്ക് സ്വകാര്യ കമ്പനികളിലേക്ക് വീസ മാറ്റാൻ അനുമതി നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഭാര്യ, കുട്ടികൾ ഉൾപ്പെടുന്ന ആർട്ടിക്കിൾ 22 (ആശ്രിത വീസ) വീസയിലുള്ളവർക്ക് ആർട്ടിക്കിൾ 18 പ്രകാരമുള്ള സ്വകാര്യ കമ്പനികളിലേക്കാണ് മാറ്റം അനുവദിച്ചത്.
ബിസിനസ് സംരംഭകർക്ക് ഏറെ ഗുണകരമാണ് ഈ നടപടി. എന്നാൽ, മാറ്റം കമ്പനി നിയമങ്ങളുടെ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്.
മൂന്ന് മാസം മുൻപ്, സർക്കാർ കരാറുകൾക്ക് കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് അവരുടെ കരാറുകൾ അവസാനിച്ച ശേഷം സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുമതി നൽകിയിരുന്നു. എന്നാൽ, അതിന് നിലവിലുള്ള സ്പോൺസറുടെ അനുമതി ആവശ്യമാണ്.