ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്ന 'വാക്കത്തോണ്‍' കൂട്ടനടത്തം നാളെ

Mail This Article
×
ദുബായ് ∙ ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്ന 'വാക്കത്തേണ്‍' കൂട്ടനടത്തം നാളെ (ഞായർ) രാവിലെ 7 ന് ദുബായ് മംസാര്‍ ബീച്ച് പാര്‍ക്കില്‍ നടക്കും. 'സുസ്ഥിര ഭാവി'യ്ക്ക് വേണ്ടി എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടി. വാദ്യമേളങ്ങളും പരമ്പരാഗത കലാ-സാംസ്‌കാരിക രൂപങ്ങളും അരങ്ങേറും. ഇത്തവണ റജിസ്‌ട്രേഷന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനകം 17,000 ത്തിലേറെ പേർ റജിസ്റ്റർ ചെയ്ത് കഴിഞ്ഞതായി ലുലു ഗ്രൂപ്പ് മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ഇത്തവണ റെക്കോർഡ് പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.
English Summary:
'Walkathon' organized by Lulu Group tomorrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.