സന്ദർശകരെ സ്വാഗതം ചെയ്ത് അൽ ഉല ഗവർണറേറ്റ്

Mail This Article
അൽ ഉല ∙ റമസാനിന്റെ ആത്മീയതയും മനോഹരമായ പ്രകൃതിയുടെ മാന്ത്രികതയും സമന്വയിപ്പിക്കുന്ന അതുല്യമായ അനുഭവങ്ങളോടെ, അൽ ഉല ഗവർണറേറ്റ് സന്ദർശകരെ സ്വാഗതം ചെയ്യുന്നു. അൽ ഉല അതിന്റെ അതിഥികൾക്ക് ചരിത്രത്തിന്റെ ആധികാരികത, ആധുനിക രൂപകൽപനയുടെ ആഡംബരം, ഉയർന്ന നിലവാരത്തിലുള്ള ക്യാംപിങ് അനുഭവങ്ങൾ എന്നിവ സമന്വയിപ്പിച്ച് വ്യത്യസ്ത അഭിരുചികൾ നിറവേറ്റുന്നതിനായി താമസ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇത് ശാന്തതയും പ്രകൃതിയുടെ സൗന്ദര്യവും ആഗ്രഹിക്കുന്ന സന്ദർശകർക്ക് അനുയോജ്യമായ സ്ഥലമാണ്. അൽഉലയിലെ ചരിത്രപരമായ സ്ഥലങ്ങളുടെയും മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും ആകർഷകമായ കാഴ്ചകൾക്കിടയിൽ ദിവസേനയുള്ള ഇഫ്താറും സുഹൂർ ഭക്ഷണവും വ്യത്യസ്തമാക്കും.

നല്ല രുചികളും റമസാൻ മാസത്തിന്റെ അന്തരീക്ഷവും സമന്വയിപ്പിക്കുന്ന ഒരു രുചികരമായ യാത്രയിലേക്ക് തന്നെ അവർ സന്ദർശകരെ കൊണ്ടുപോകും. റമസാൻ മാസത്തിൽ അൽ ജദീദ ആർട്‌സ് ഡിസ്ട്രിക്ടിലെ ദൈനംദിന കൂട്ടായ്മയായ ഇഫ്താറിൽ സാമൂഹിക സ്‌നേഹികൾക്കും പങ്കെടുക്കാം.

കലയിലും സംസ്‌കാരത്തിലും താൽപ്പര്യമുള്ളവർക്ക് റമസാനിൽ രാത്രി വൈകുവോളം നീണ്ടുനിൽക്കുന്ന കലാപ്രദർശനങ്ങളായ വാദി അൽ ഫാനിലെ ജെയിംസ് ടറെൽ എക്‌സിബിഷൻ, മഹാ അൽ മാലൂഹിന്റെ 'ഖവാട്ടർ', താരെക് അത്വിയുടെ 'ഹൗസ് ഓഫ് വിസ്‌പേഴ്‌സ്', പ്രദർശനം, 'സിഗ്നോളജിക്കൽ എക്‌സിബിഷനുകൾട എന്നിവിടങ്ങളും സന്ദർശിക്കാം.