ഹൃദയാഘാതം: പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Mail This Article
×
ദോഹ∙ അവധിക്ക് നാട്ടിലെത്തിയ ഖത്തർ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അഴീക്കൽ കപ്പക്കടവ് താമസിക്കുന്ന ചേലോറക്കണ്ടി ഷീജു (44) ആണ് ചൊവ്വാഴ്ച മരിച്ചത്.
അമ്മയുടെ ചികിത്സയ്ക്കായി ഈ മാസം ആദ്യമാണ് ഷീജു നാട്ടിലെത്തിയത്. 2005 മുതൽ ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖോറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ അഴീക്കൽ ശ്മശാനത്തിൽ സംസ്കരിച്ചു.
പിതാവ്: പരേതനായ ചന്ദ്രൻ. അമ്മ: ശ്യാമള. ഭാര്യ: തുഷാര. മക്കൾ: ധനിഷ, റിതിഷ്. സഹോദരങ്ങൾ: ഷാജി, ഷീമ.
English Summary:
A Qatar-based expatriate from Kannur, India, passed away from a heart attack while on vacation in his hometown.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.