ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ദോഹ ∙ ഖത്തറിന്റെ സമുദ്ര പൈതൃകത്തിന്റെയും ആധുനിക മത്സ്യബന്ധന സംസ്കാരത്തിന്റെയും ആഘോഷം വിജയകരമായി സമാപിച്ചു. നാലു ദിവസം നീണ്ടുനിന്ന മത്സ്യബന്ധന പ്രദർശനം കാണാനായി ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ദോഹ പഴയ തുറമുഖത്ത് എത്തിച്ചേർന്നു.

മത്സ്യബന്ധനത്തിന്റെ പഴയകാല രീതികൾ മുതൽ അത്യാധുനിക മത്സ്യബന്ധനോപകരണങ്ങൾ വരെ പ്രദർശന സ്റ്റാളുകളിൽ ഒരുക്കിയിരുന്നു. മീൻ പിടിക്കാനുപയോഗിക്കുന്ന കമ്പി കൂടുകൾ മുതൽ ഇലക്ട്രിക്കൽ റീലുകൾ വരെ ഇവിടെ പ്രദർശിപ്പിച്ചു. മലയാളികൾ നടത്തുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി പേർ ഈ പ്രദർശനത്തിൽ പങ്കാളികളായി.

പ്രധാനമായി രണ്ടുതരം മത്സ്യബന്ധനോപകരണങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. വാണിജ്യ മത്സ്യബന്ധനോപകരണങ്ങളും വിനോദത്തിനായുള്ള മത്സ്യബന്ധനോപകരണങ്ങളും. ഇതിൽ കൂടുതൽ വിറ്റഴിക്കപ്പെട്ടത് വിനോദത്തിനായുള്ള ഉപകരണങ്ങളാണെന്ന് പ്രദർശനത്തിൽ പങ്കെടുത്ത മലയാളി സ്ഥാപനമായ ബ്ലൂവെൽ മറൈൻ പ്രതിനിധി ഡിക്സൺ അഭിപ്രായപ്പെട്ടു.

dohas-fishing-exhibition-comes-to-a-close-after-4-days-1
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ഒന്നര ലക്ഷത്തിലധികം ഇന്ത്യൻ രൂപ വിലവരുന്ന ഇലക്ട്രിക് ഫിഷിങ് റീൽ ഇവിടെയുണ്ട്. ഇത് വലിക്കേണ്ട ആവശ്യമില്ല, സ്വിച്ച് ഉപയോഗിച്ച് നിയന്ത്രിക്കാനാകും. ഇത്തരം ഉൽപന്നങ്ങൾക്ക് ഏറ്റവും വലിയ കച്ചവടം നടക്കുന്ന സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2009ൽ ആരംഭിച്ച ബ്ലൂവെൽ മറൈന് ഇപ്പോൾ ഖത്തറിൽ മൂന്ന് ശാഖകളും കൊച്ചി തോപ്പുംപടിയിൽ ഒരു ശാഖയുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

dohas-fishing-exhibition-comes-to-a-close-after-4-days-4
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ദോഹ മറൈൻ സ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ പഴയ ദോഹ തുറമുഖ മത്സ്യബന്ധന മത്സരം പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു. പങ്കാളിത്തത്തിന്റെയും സമ്മാനങ്ങളുടെയും കാര്യത്തിൽ ഇത് ഏറ്റവും വലിയ മത്സരമായി മാറി. 132 ടീമുകളിലായി 578 പേർ ഇതിൽ പങ്കെടുത്തു. ഒന്നര ലക്ഷം റിയാൽ മുതൽ പതിനായിരം റിയാൽ വരെ വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ പ്രഖ്യാപിച്ച മത്സരത്തിൽ 25 വിജയികളെ സമാപന സമ്മേളനത്തിൽ ആദരിച്ചു.

dohas-fishing-exhibition-comes-to-a-close-after-4-days-5
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

മത്സ്യബന്ധന മത്സരത്തിന് ലഭിച്ച മികച്ച പ്രതികരണത്തിലും പ്രദർശനത്തിൽ പങ്കെടുത്തവരുടെയും മത്സ്യബന്ധന പ്രേമികളുടെയും എണ്ണത്തിലും ഞങ്ങൾ വളരെയധികം സന്തോഷിക്കുന്നുവെന്ന് പഴയ ദോഹ തുറമുഖത്തിന്റെ സിഇഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. കടലുമായുള്ള ഖത്തറിന്റെ ദൃഢമായ ബന്ധത്തിന്റെ അഭിമാനകരമായ സൂചന കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dohas-fishing-exhibition-comes-to-a-close-after-4-days-2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

തുറമുഖത്തിന്റെ ഇവന്റ് കലണ്ടറിൽ മത്സരങ്ങളുടെ എണ്ണം വർധിപ്പിച്ച് സമുദ്ര പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാൻ പഴയ ദോഹ തുറമുഖം പ്രതിജ്ഞാബദ്ധമാണെന്നും തുടർന്നുള്ള വർഷങ്ങളിൽ മത്സ്യബന്ധന പ്രദർശനത്തിന്റെ ഭാഗമായി വർഷം തോറും മത്സ്യബന്ധന മത്സരം സംഘടിപ്പിക്കുമെന്നും അൽ മുല്ല അറിയിച്ചു.

English Summary:

Qatar: Inaugural Fishing Exhibition at Old Doha Port ends successfully.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com