ADVERTISEMENT

വാഷിങ്ടൻ ഡി സി ∙  കൊറോണ വൈറസ് സബ്‌വേരിയന്റിന്റെ വ്യാപനം വർധിച്ചു വരുന്നതായി വൈറ്റ് ഹൗസ് കോവിഡ് റസ്പോൺസ് കോഓർഡിനേറ്റർ ഡോ. ആശിഷ് ഷാ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ജൊ ബൈഡൻ കോവിഡ് പോസിറ്റിവായതിനുശേഷം വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു ഡോ. ഷാ. അടിസ്ഥാന ഡോസ് വാക്സീനേഷനും, രണ്ടു ബൂസ്റ്റർ ഡോസും സ്വീകരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച പ്രസിഡന്റ് ബൈഡന് വീണ്ടും കോവിഡ് പോസിറ്റിവായത് വളരെ ഗൗരവമായി കാണേണ്ടതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

asish-jha

 

ബൈഡന് കോവിഡിന്റെ കാര്യമായ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും ഓക്സിജൻ ലവൽ നോർമലാണെന്നും എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ചു വരുമെന്നും ഡോ. ഷാ പറഞ്ഞു. 50 വയസ്സിനു മുകളിലുള്ളവർ ബൂസ്റ്റർ ഡോസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെങ്കിൽ ഉടനെ അതു ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രസിഡന്റ് ആന്റി വൈറൽ ചികിത്സയ്ക്കു വിധേയനാണെന്നും അദ്ദേഹം പറഞ്ഞു.

 

35 സംസ്ഥാനങ്ങളിൽ കോവിഡ് രോഗികൾ ആശുപത്രികളിൽ എത്തുന്നതു വർധിച്ചിട്ടുണ്ട് അമേരിക്കയിൽ ഇതുവരെ 89.7 മില്യൻ കോവിഡ് കേസുകളും ഒരു മില്യണിലധികം കോവിഡ് മരണവും ഉണ്ടായതായി ഹെൽത്ത് ആൻഡ് ഹ്യുമൻ സർവീസ് ഡേറ്റ ചൂണ്ടികാണിക്കുന്നു. 

English Summary : New subvariant of Covid 19 spreading rapidly in the United States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com