ADVERTISEMENT

ഡാലസ് ∙ ആഗോള സിറോ മലബാര്‍ സഭയുടെ ഷിക്കാഗോ രൂപതാ വികാരി ജനറാളും നോര്‍ത്ത് അമേരിക്കയിലെ മുതിർന്ന മലയാളി വൈദീകനും സെന്‍റ് അല്‍ഫോണ്‍സാ ദേവാലയത്തിന്‍റെ സ്ഥാപകരിൽ ഒരാളുമായ റവ.ഫാ. ജോണ്‍ മേലേപ്പുറത്തിനെ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് വിശ്വാസികള്‍ ആദരിച്ചു.

fr-john-meleppuram-was-honored-in-st-alphonsa-shrine-us2

1993ല്‍  ഇരിങ്ങാലക്കുട രൂപതയില്‍ നിന്നും നോര്‍ത്ത് അമേരിക്കയില്‍ ഡിട്രോയിറ്റിലുള്ള ഇംഗ്ലിഷ് ദേവാലത്തില്‍ വൈദിക ശുശ്രൂഷയാരംഭിച്ച ഫാ. മേലേപ്പുറം ഡാലസ്, മയാമി, ഫിലഡല്‍ഫിയ, ഡെലവെയര്‍, ന്യൂജേഴ്സി തുടങ്ങിയ കത്തോലിക്കാ ദേവാലങ്ങളില്‍ വികാരിയായി സേവമനുഷ്ടിച്ചിട്ടുണ്ട്.

fr-john-meleppuram-was-honored-in-st-alphonsa-shrine-us3

കരോള്‍ട്ടനിലെ ഒരു വിയറ്റ്നാമി കത്തോലിക്കാ ദേവാലയത്തില്‍ 2001, മേയ് 20 ഞായറാഴ്ച 3 മണിക്ക്  72 കുടുംബങ്ങളുടെ ആത്മീയവും സാംസ്ക്കാരികവുമായ വികാസത്തിനും സാമുദായിക ഐക്യത്തിനുമായി ഫാ മേലേപ്പുറം അര്‍പ്പിച്ച പ്രഥമ ദിവ്യബലിയാണ് ഇന്ന് 900 കുടുംബങ്ങള്‍ അംഗങ്ങളായുള്ള നോര്‍ത്ത് അമേരിക്കയില ഏറ്റവും വലിയ ഇടവകകളില്‍ ഒന്നായി വി. അല്‍ഫോണ്‍സാമ്മ സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന് അടിത്തറയിട്ടത്. ഇതോടൊപ്പം ഈ ദേവാലയത്തിന്‍റെ കീഴില്‍ സമീപപ്രദേശമായ ഫ്രിസ്ക്കോയില്‍ ഒരു സ്റ്റേഷന്‍ കുര്‍ബാനയും ആരംഭിച്ചിട്ടുണ്ട്.  ചടങ്ങില്‍ അസി. വികാരി റവ. ഫാ. ജിമ്മി എടക്കളത്തൂര്‍, ജോജോ കോട്ടയ്ക്കല്‍, അജോമോന്‍ ജോസഫ്, രാജേഷ് ജോര്‍ജ്, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

English Summary:

Fr John Meleppuram was honored in st. Alphonsa shrine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com