ADVERTISEMENT

ലൊസാഞ്ചലസ് (കലിഫോർണിയ, യുഎസ്) ∙ ഹോളിവുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളും ഉള്ള ഹോളിവുഡ് ഹിൽസിലെ തീയിൽ വൻ നാശം. ചൊവ്വാഴ്ച തുടങ്ങിയ തീയിൽ 15,000 ഏക്കർ സ്ഥലം പൂർണമായി കത്തി നശിച്ചു. 5 പേർ മരിച്ചു. 10,000 പേരെ ഒഴിപ്പിച്ചു.

മാസങ്ങളായി മഴ ലഭിക്കാത്ത ഉണങ്ങി കിടക്കുന്ന പ്രദേശമായതിനാലും വരണ്ട കാറ്റ് ഉള്ളതിനാലും തീ കൂടുതൽ പ്രദേശത്തേക്കു വ്യാപിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വീടുകളുള്ള പ്രദേശത്ത് കത്തി നശിച്ചവയിൽ പ്രമുഖ ഹോളിവുഡ് താരങ്ങളുടെ വീടുകളും അവധിക്കാല വസതികളും ഉണ്ട്. സാന്റാ മോണിക്ക, മലിബു പ്രദേശങ്ങൾക്കിടയിലുള്ള കുന്നുകളിലാണ് തീ ഏറ്റവും നാശം വിതച്ചത്.

ആളിപ്പടർന്ന്... ലൊസാഞ്ചലസിലെ ഓൾട്ടഡേനയിൽ വീടിനു തീപിടിച്ചപ്പോൾ. ചിത്രം: എഎഫ്പി.
ആളിപ്പടർന്ന്... ലൊസാഞ്ചലസിലെ ഓൾട്ടഡേനയിൽ വീടിനു തീപിടിച്ചപ്പോൾ. ചിത്രം: എഎഫ്പി.

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് ലൊസാഞ്ചലസ് മേയർ കാരേൻ ബാസ് പറഞ്ഞു. താരങ്ങളായ പാരിസ് ഹിൽട്ടൺ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്ലേക്ക്, ടോം ഹാങ്ക്സ് എന്നിവർ ഒഴിപ്പിച്ചവരിൽ ഉൾപ്പെടുന്നു.

കാട്ടുതീയിൽ കത്തി നശിച്ച വീട്. (Photo by DAVID MCNEW / GETTY IMAGES NORTH AMERICA / Getty Images via AFP)
കാട്ടുതീയിൽ കത്തി നശിച്ച വീട്. (Photo by DAVID MCNEW / GETTY IMAGES NORTH AMERICA / Getty Images via AFP)

തീ നിയന്ത്രണ വിധേയമായ സ്ഥലങ്ങളിൽ കത്തി നശിച്ച സാധനങ്ങളും ചാരവും മാത്രമാണ് ബാക്കി. ഒഴിപ്പിച്ചവർക്കായി താൽക്കാലിക ഷെൽറ്ററുകൾ തുടങ്ങിയിട്ടുണ്ട്. 6 യുഎസ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. വേനൽക്കാലമായതിനാൽ വെള്ളമില്ലാത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

English Summary:

Hollywood Stars Who Have Lost Homes in the Devastating Los Angeles Wildfires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com