ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ഹൂസ്റ്റണ്‍ ∙ തന്റെ അടുത്ത സുഹൃത്തും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച സൂചന നല്‍കിയതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മസ്‌കിന് ഒരു വലിയ കമ്പനി നടത്താനുണ്ടെന്നും 'അദ്ദേഹം ഏതെങ്കിലും ഘട്ടത്തില്‍ മടങ്ങി പോകുമെന്നും' ട്രംപ് പറയുന്നു. കഴിയുന്നിടത്തോളം കാലം മസ്‌കിനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. മസ്‌ക് യഥാര്‍ഥത്തില്‍ ഒരു താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാരനാണെന്നും അദ്ദേഹത്തിന്റെ കാലാവധി മേയ് മാസത്തില്‍ അവസാനിക്കുമെന്നും പൊളിറ്റിക്കോ ചൂണ്ടിക്കാട്ടുന്നു.

ടെസ്‌ലയ്ക്കെതിരെയുള്ള നിരവധി കോണുകളില്‍ നിന്ന് വിദ്വേഷവും വിമര്‍ശനവും ഉയരുന്നതിന് ഇടയിലാണ് മസ്‌കിന്റെ കാലാവധി സംബന്ധിച്ച ട്രംപിന്റെ പരാമര്‍ശം. യൂറോപ്പിലെ മസ്‌കിന്റെ വലതുപക്ഷ വീക്ഷണങ്ങള്‍ പലര്‍ക്കും ഇഷ്ടപ്പെടാത്തതിനാല്‍ നിരവധി ടെസ്‌ല കാറുകളും ഡീലര്‍ഷിപ്പുകളും കത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒരു ടെസ്ല ഡീലര്‍ഷിപ്പ് ഭാഗികമായി കത്തിനശിച്ചു. അതോടൊപ്പം അവിടെ 17 കാറുകളും നശിച്ചിരുന്നു. മസ്‌ക് ഈ സംഭവത്തെ 'ഭീകരവാദം' എന്നാണ് വിശേഷിപ്പിച്ചത്.

ഡോജിന്റെ നേതൃത്വത്തിലുള്ള വെട്ടിക്കുറയ്ക്കലുകളില്‍ പൊതുജന ആശങ്ക വര്‍ധിച്ചുവരികയാണ്. ഏറ്റവും പുതിയ ക്വിന്നിപിയാക് പോളിലെ വോട്ടര്‍മാരില്‍ പകുതിയിലധികം പേരും മസ്‌കും ഡോജും രാജ്യത്തെ മുറിവേല്‍പ്പിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ട്രംപിന് ഡോജിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ മതിപ്പാണ്.

ഡോജിന്റെ സ്വാധീനം ഏറെക്കാലും ഉണ്ടാകുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. കാബിനറ്റ് അംഗങ്ങളും ഏജന്‍സി നേതാക്കളും അനുഭവത്തില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിച്ചതായും ട്രംപ് പറയുന്നു. സെക്രട്ടറിമാര്‍ക്ക് ഈ ജോലി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു കാലം വരുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രത്യാശ പ്രകടിപ്പിച്ചു.

English Summary:

President Donald Trump hinted Monday that his close ally Musk may have to go back to running his companies full time and that the tumultuous mission of DOGE will have been accomplished after firing tens of thousands of government employees.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com