ADVERTISEMENT
Get Premium @ USD 25USD 20
use code
PREM20

‘ഇനി രക്ഷയില്ല’യെന്നു പറഞ്ഞ് സ്വകാര്യ ആശുപത്രി ഒഴിവാക്കുകയും ബന്ധുക്കൾ ശവപ്പെട്ടി വരെ വാങ്ങി കാത്തിരിക്കുകയും ചെയ്ത രോഗിയെ അവസാന മണിക്കൂറിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷിക്കാൻ കഴിഞ്ഞതാണു ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവമെന്നു മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മുൻ മേധാവി കുടമാളൂർ തെക്കേടത്ത് പുലിപ്ര മഠത്തിൽ ഡോ.എസ്.പുഷ്കല. കേരളത്തിലെ ആദ്യ വനിതാ ന്യൂറോ സർജൻ.

ഡോ.പുഷ്കല ഈ രംഗത്തു വരുമ്പോൾ ദക്ഷിണേന്ത്യയിൽ തന്നെ ഒരു വനിതാ ന്യൂറോ സർജനേ ഉണ്ടായിരുന്നുള്ളു– ഡോ. ടി.എസ്.കനക. വനിതകൾ കുറവായ മേഖലയിൽ ഉറച്ചുനിൽക്കാൻ അതു പ്രേരണയായി. മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പലായി വിരമിച്ച ഡോ.കെ. മഹാദേവനാണു പുഷ്കലയുടെ ഭർത്താവ്. 

  കേരളത്തിലെ അപൂർവമായ മറ്റൊരു റെക്കോർഡിനും ഈ ദമ്പതികൾ ഉടമകളായി. സംസ്ഥാനത്തെ 2 മെഡിക്കൽ കോളജ് ആശുപത്രികളിൽ ഡോക്ടർ ദമ്പതികൾ ഒരേസമയം ന്യൂറോ സർജറി വിഭാഗത്തിന്റെ തലപ്പത്തെത്തി. ഡോ. പുഷ്കല കോട്ടയത്തും ഡോ. മഹാദേവൻ ആലപ്പുഴയിലും.

dr-pushkala
ഡോ. പുഷ്കല

 ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവിയായിരുന്ന ഡോ.സാംബശിവന്റെ ശിഷ്യരാണ്.ചികിത്സയിൽ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞതു 1980 വരെയുള്ള കാലഘട്ടമായിരുന്നെന്നു പുഷ്കല പറഞ്ഞു.

 അന്നു ഇപ്പോഴത്തേതു പോലെ സിടി സ്കാനും എംആർഐ സ്കാനും അത്ര വികസിച്ചിട്ടില്ല. അപകടത്തിൽപ്പെട്ടവരുടെയും രോഗികളുടെയും രണ്ട് കൃഷ്ണമണികളിലേക്കും ടോർച്ചടിച്ചു മണിക്കൂറുകളോളം നിരീക്ഷിച്ചും കഴുത്തിലെ രക്തക്കുഴലിൽ സൂചി കടത്തിയും വളരെ സങ്കീർണമായിരുന്നു അക്കാലങ്ങളിലെ ശസ്ത്രക്രിയ. ഡോ.കൃഷ്ണ, ശ്രീനു എന്നിവരാണു മക്കൾ.

ഹോർമോൺ മാറ്റങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: വിഡിയോ

English Summary:

First Women Neuro Surgeon in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com