ADVERTISEMENT

എല്ലാ വീട്ടിലും ഉണ്ടാകുന്ന പച്ചക്കറികളാണ് ഉള്ളിയും വെളുത്തുള്ളിയും. കറികൾക്ക് രുചി കൂട്ടാൻ ഇവ നമുക്ക് അത്യാവശ്യമാണ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. പ്രത്യേകിച്ച് ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. 

∙രോഗപ്രതിരോധ ശക്തി
പച്ച ഉള്ളിക്കും വെളുത്തുള്ളിക്കും ആന്റിമൈക്രോബിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തി നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുന്നു. 

∙കൊളസ്ട്രോൾ
വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയ നാരുകൾ പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ഇവ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. 

Representative image. Photo Credit: Prostock-Studio/istockphoto.com
Representative image. Photo Credit: Prostock-Studio/istockphoto.com

∙ദഹനം 
വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും പ്രീബയോട്ടിക് ഫൈബർ ഉണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.  

∙ഹൃദയാരോഗ്യം
പച്ച ഉള്ളിയിലും വെളുത്തുള്ളിയിലും ഉള്ള നാരുകൾ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ഇവ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ ലിപ്പിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

∙ഇൻഫ്ലമേഷൻ
ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ഹൃദ്രോഗം, കാൻസര്‍ തുടങ്ങി ഗുരുതരരോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. 

∙കാൻസർ
ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റിഓക്സിഡന്റുകളും സൾഫർ സംയുക്തങ്ങളും ഉണ്ട്. ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും ഉദരത്തിലെ അർബദം, മലാശയ അർബുദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

onion-Melica-Shutterstock
Representative image. Photo Credit: Melica/Shutterstock.com

∙ആന്റി ബാക്ടീരിയൽ ഗുണങ്ങൾ
വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള സംയുക്തങ്ങൾ ഉണ്ട്. ഇത് രോഗങ്ങൾക്കും അണുബാധകൾക്കും ഉള്ള സാധ്യത കുറയ്ക്കുന്നു. 

∙ശ്രദ്ധിക്കാം 
ഉള്ളിയും വെളുത്തുള്ളിയും മിതമായി മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. ഏതു ഭക്ഷണവും അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

English Summary:

Raw Onions and Garlic: The Immunity-Boosting Superfoods You Should Be Eating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com