ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഒരുപാട് സമയമുണ്ട്. വീട്ടില്‍ ബാക്കിയുള്ളവരൊക്കെ അവരുടെ തിരക്കുകളിലാണ്. അതുകൊണ്ട് വല്ലാതെ ഒറ്റപ്പെടുന്നു. ബോറടിയും സങ്കടവുമുണ്ട്.''- ഈ മുതിര്‍ന്ന പൗരന്റെ പരാതി ഒറ്റപ്പെട്ടതല്ല. ഒരുപാടു പേര്‍ നേരിടുന്ന ഒരു പ്രശ്‌നമാണിത്.

ജോലിയില്‍ നിന്ന് വിരമിച്ചതുകൊണ്ടും മറ്റു സജീവ ഉത്തരവാദിത്തങ്ങള്‍ ഇല്ലാത്തതു കൊണ്ടുമൊക്കെ ഈ പ്രായത്തിലുള്ളവര്‍ക്കു സമയം ബാക്കിയാകാം. ഈ സമയം കൈകാര്യം ചെയ്യുന്നതില്‍ പുരുഷന്മാരാണ് സ്ത്രീകളെക്കാള്‍ കഷ്ടപ്പെടുന്നത്. സ്ത്രീകള്‍ക്ക് അവരുടെ പതിവ് ഗാര്‍ഹിക ചുമതലകളുണ്ടാകും. ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ സമയം മനസ്സിനെ ശ്വാസം മുട്ടിക്കുന്ന വില്ലനായി മാറാം.

age-old-people-group-songpol-wongchuen-shutterstock-com
Representative image. Photo Credit:Wongchuen/Shutterstock.com

ആസ്വദിക്കാനൊരു ടൈംടേബിള്‍
വീട്ടിലെ മറ്റുള്ളവരുടെ സമയമില്ലായ്മയും തിരക്കും വയോജനങ്ങളില്‍ നെഗറ്റീവ് ചിന്തകളുടെ തിരി കൊളുത്താതിരിക്കാന്‍ എന്ത് ചെയ്യണം? അലസമണിക്കൂറുകളെ നന്നായി പ്രയോജനപ്പെടുത്തും വിധത്തില്‍ നല്ലൊരു ദിനചര്യ ഉണ്ടാക്കുകയെന്നതാണ് പരിഹാരം. പണ്ടത്തെപ്പോലെ നിന്നുതിരിയാന്‍ നേരമില്ലാത്ത മട്ടിലാകേണ്ട. ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ അര്‍ഥപൂര്‍ണമാകണം. ആഹ്ലാദം നല്‍കുന്നവയുമാകണം. വീട്ടിലെ ചില ചുമതലകള്‍ മടികൂടാതെ ഏറ്റെടുക്കാം. ജോലിത്തിരക്കിനും ജീവിത ചുമതലകള്‍ക്കുമിടയില്‍ ചെയ്യാന്‍ കഴിയാതെ പോയ അഭിരുചികളും ഇഷ്ടങ്ങളും ഉള്‍പ്പെടുത്താം. അത് വരയാകാം. വായനയാകാം. സമപ്രായക്കാരുമായുള്ള കൂട്ടായ്മകളാകാം. ചെറു സംരംഭങ്ങളാകാം.  ഇതിന്റെയൊക്കെ ഒരു ലിസ്റ്റ് ഉണ്ടാക്കി മുന്‍ഗണനകള്‍ നിശ്ചയിച്ച് ആസ്വദിച്ചു നടപ്പാക്കാം.

കാണാം, കേള്‍ക്കാം കൂട്ടുകാരെ
വ്യായാമത്തിനും നടത്തത്തിനും ധ്യാനത്തിനും പ്രാര്‍ഥനയ്ക്കും കണിശമായി നേരം കൊടുക്കണം. മക്കളോടും പേരക്കുട്ടികളോടും കൂട്ടുകാരോടും മറ്റ് ബന്ധുക്കളോടും മിണ്ടാനും അവരെ കേള്‍ക്കാനും സമയം കണ്ടെത്തണം. ആശയവിനിമയ കണ്ണികള്‍ ദൃഢമാക്കാനുള്ള ശ്രമം ഉറപ്പായും വേണം. അതില്ലാതെ പോകുന്നത് കൊണ്ടാണ് ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. നേരം കൊല്ലാന്‍ യൂട്യൂബ് വിഡിയോകളിലും വാട്‌സാപ് ഫോര്‍വേഡുകളിലും അഭിരമിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അത് സാമൂഹിക ഇടപെടലുകളെ ബാധിച്ചേക്കാം.

Senior Citizen Group Depression
Representative image. Photo Credit:IndianFaces/Shutterstock.com

കൃഷി, പൂന്തോട്ടം, സേവനം
ഈശ്വര വിശ്വാസികള്‍ക്ക് ആത്മീയ കാര്യങ്ങള്‍ക്കായുള്ള സമയം വേണം. സമൂഹിക സേവനം ഇഷ്ടമുള്ളവര്‍ക്ക് അതാകാം. കൃഷിയിലും പൂന്തോട്ടമുണ്ടാക്കലിലുമൊക്കെ താല്‍പര്യമുള്ളവര്‍ അതിനിറങ്ങട്ടെ. തൊഴിലുകള്‍ക്ക് അവസരമുണ്ടെങ്കില്‍ നല്ലത്. പക്ഷേ അത് എപ്പോഴും കിട്ടണമെന്നില്ല. എല്ലാം വേണ്ട പോലെ ചേര്‍ത്ത് ഭംഗിയായി സമയം മാനേജ്  ചെയ്യാം. അലസ നേരങ്ങള്‍ക്ക് ഇങ്ങനെയൊക്കെ അര്‍ഥം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ജീവിത സായാഹ്നം ഉഷാര്‍.

(എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ സീനിയര്‍ സൈക്യാട്രിസ്റ്റ് ആണ് ലേഖകന്‍)

English Summary:

Time Management for Old People to avoid Loneliness and Depression

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com