നല്ല ഉറക്കം ഉറപ്പു വരുത്താൻ പരീക്ഷിക്കാം നിദ്രാശുചിത്വ വ്യായാമങ്ങൾ
Mail This Article
ആരോഗ്യത്തോടെ ജീവിക്കാൻ ഉറക്കം അത്യവാശ്യമാണെന്ന് അറിയാമല്ലോ. പലപ്പോഴും ഉറക്കക്കുറവ് പല അസുഖങ്ങളും വിളിച്ചു വരുത്താറുണ്ട്. 7 മുതൽ 8 മണിക്കൂർ വരെയെങ്കിലും മുതിർന്ന ഒരാൾ രാത്രിയിൽ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാല്‍ ജോലിത്തിരക്കുകൾകൊണ്ടോ മറ്റു പല അസ്വസ്ഥതകൾ കൊണ്ടോ പലർക്കും അത്രയും ഉറക്കം കിട്ടിയെന്നു വരില്ല.
എന്നാൽ ഉറങ്ങുമ്പോഴാണ് ശരീരം അതിനുള്ളിലെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് എന്നോർക്കുക. അതിനു കൃത്യമായ ഉറക്കം അത്യാവശ്യവുമാണ്. ശാരീരകമായും മാനസികമായും പല പ്രശ്നങ്ങൾക്കും ഉറക്കം ഒരു പരിഹാരവുമാണ്. എന്നാൽ എപ്പോൾ ഉറങ്ങണം, എത്ര ഉറങ്ങണം എന്നൊക്കെയുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്.
നല്ല ഉറക്കം ഉറപ്പുവരുത്താനുള്ള ജീവിതശൈലീ ക്രമീകരണങ്ങളാണ് നിദ്രാശുചിത്വ വ്യായാമങ്ങള്‍. പുതുവര്‍ഷത്തില്‍ ഇതൊന്നു പരീക്ഷിക്കാം.
∙എല്ലാദിവസവും നിശ്ചിതസമയത്ത് ഉറങ്ങാന്‍ കിടക്കുക, ഉണരുക.
∙ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം ഇടയ്ക്കിടെ മാറ്റാതിരിക്കുക.
∙കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മൊബൈല്‍ ഫോണ്‍ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കുക.
∙ഉച്ചകഴിഞ്ഞ് ചായ, കാപ്പി, കോള തുടങ്ങി മസ്തിഷ്‌കോത്തേജക ഘടകങ്ങള്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
∙ഉറങ്ങുന്നതിന് 5 - 6 മണിക്കൂര്‍ മുന്‍പ് 45 മിനിറ്റ് നേരം സൂര്യപ്രകാശം കൊണ്ട് ലഘുവ്യായാമം ചെയ്യുക. അതു കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കുളിക്കുക.
∙കിടക്കുന്നതിന് തൊട്ടുമുന്‍പ് കണ്ണുകള്‍ അടച്ച് ശ്വാസം നീട്ടി ഉള്ളിലേക്ക് വലിക്കുകയും സാവധാനം പുറത്തേക്ക് വിടുകയും ചെയ്യുന്ന ശ്വസന വ്യായാമം 25 തവണ ചെയ്യുക.
കൂർക്കംവലി അകറ്റാൻ എളുപ്പവഴികൾ: വിഡിയോ