ADVERTISEMENT

ലോകത്ത് 30 മുതൽ 35 ശതമാനം ആളുകൾ മഗ്നീഷ്യത്തിന്റെ അഭാവം നേരിടുന്നുണ്ട്. ആരോഗ്യകരമായ പേശികൾ, നാഡികൾ, എല്ലുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ ഇവയ്ക്കെല്ലാം ആവശ്യമായ ധാതുവാണ് മഗ്നീഷ്യം. പ്രമേഹം, മദ്യത്തിന്റെ അമിതോപയോഗം ഇവ ഉള്ളവർക്കും ഹോസ്പിറ്റലിലും ഐസിയുവിലും ഉള്ളവരുടെയും ശതമാനം ഇതിലുമധികമാണ്. 

പലപ്പോഴും മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തിൽ വളരെ കുറയുന്നതു വരെ ശരീരം ലക്ഷണമൊന്നും പ്രകടമാക്കാത്തതിനാൽ പലപ്പോഴും ഈ അവസ്ഥ അറിയാതെ പോകുന്നു. മഗ്നീഷ്യത്തിന്റെ അളവ് വളരെ കുറയുന്ന അവസ്ഥയായ ഹൈപ്പോമഗ്നീസീമിയ (Hypomagnesimia) ഏതു പ്രായക്കാരെയും ബാധിക്കാം. 

Photo Credit: onstockphoto/ Shutterstock.com
Photo Credit: onstockphoto/ Shutterstock.com

മഗ്നീഷ്യം ഡെഫിഷ്യൻസിയുടെ ചില ലക്ഷണങ്ങൾ ഇവയാണ്. 
∙പേശിവലിവ്
തുടർച്ചയായി കോച്ചി വലിക്കുക, പേശി വലിവ് എന്നിവ കടുത്ത മഗ്നീഷ്യം ഡെഫിഷ്യൻസിയുടെ ലക്ഷണങ്ങളാണ്. ശരിയായ സമയത്തു ചികിത്സിച്ചില്ലെങ്കിൽ ഞരമ്പുകൾ വലിയുക, കോച്ചുക തുടങ്ങിയവയിലേക്കു നയിക്കും. നാഡീകോശങ്ങളിലേക്കു കാൽസ്യം അധികമായി എത്തുന്നതു മൂലം കൈകാൽ കഴപ്പ്, കോച്ചിപ്പിടുത്തം, ഞരമ്പുവേദന എന്നിവയ്ക്കു കാരണമാകും. 

∙ഓസ്റ്റിയോ പോറോസിസ്
മഗ്നീഷ്യത്തിന്റെ അഭാവം, എല്ലുകളെ ബാധിക്കുന്ന രോഗമായ ഓസ്റ്റിയോപോറോസിസിനു കാരണമാകും. എല്ലുകളുടെ ധാതുസാന്ദ്രതയും, ബോൺമാസും കുറയുന്നതു മൂലമോ എല്ലുകളുടെ ഘടനയുടെ ശക്തിക്കു മാറ്റം വരുന്നതു മൂലമോ ഉണ്ടാകുന്ന രോഗമാണിത്. എല്ലുകളുടെ ശക്തി കുറയാനും ക്ഷതങ്ങൾ (Fractures) അധികമാകാനും ഈ അവസ്ഥ കാരണമാകും. 

മഗ്നീഷ്യത്തിന്റെ അഭാവം, എല്ലുകളെ ദുർബലപ്പെടുത്തുക മാത്രമല്ല, ഇത് രക്തത്തിലെ കാൽസ്യത്തിന്റെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നു. 

∙ഉയർന്ന രക്തസമ്മർദ്ദം
ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. ഇവ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യതയും കൂട്ടുന്നു. 

Image Credit: Deepak Sethi/ Istock
Image Credit: Deepak Sethi/ Istock

∙വിഷാദം, സമ്മർദ്ദം
മഗ്നീഷ്യത്തിന്റെ കുറഞ്ഞ അളവ് മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ ഇവ മൂലം വിഷമിക്കുന്ന മിക്ക ആളുകളുടെയും ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് അന്തുലിതമാണെന്ന് പഠനങ്ങൾ പറയുന്നു. 

മഗ്നീഷ്യത്തിന്റെ നിശ്ചിത ഡോസ് നൽകുന്നത് ഉത്കണ്ഠാ രോഗങ്ങൾ ഉള്ളവർക്കു നല്ലതാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. 

∙ആസ്ത്മ
മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയുന്നത് കടുത്ത ആസ്ത്മയ്ക്ക് കാരണമാകും. മഗ്നീഷ്യം സൾഫേറ്റ് അടങ്ങിയ ഇൻഹേലറുകൾ ലക്ഷണങ്ങളെ കുറയ്ക്കും. കൂടാതെ കടുത്ത ആസ്ത്മയ്ക്കും മഗ്നീഷ്യം സൾഫേറ്റ് അടങ്ങിയ കുത്തിവയ്പുകളും ലക്ഷണങ്ങളെ കുറയ്ക്കും. 

∙ക്ഷീണം, പേശികൾക്കു ബലക്കുറവ്
മഗ്നീഷ്യത്തിന്റെ അളവ് തീരെ കുറയുന്നത് കടുത്ത ക്ഷീണത്തിനും മാനസികവും ശാരീരികവുമായ ദുർബലതയ്ക്കും കാരണമാകുന്നു. തീർച്ചയായും ഇങ്ങനെ വന്നാൽ വിശ്രമിക്കണം. മാത്രമല്ല തുടർച്ചയായുണ്ടാകുന്ന ക്ഷീണം മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയും ആകാം. സാധാരണയായുണ്ടാകുന്ന ക്ഷീണവും പേശികൾക്ക് ഉണ്ടാകുന്ന ബലക്കുറവും മഗ്നീഷ്യത്തിന്റെ അഭാവം മൂലമാകാം. ഇത് തലവേദനയ്ക്കും കാരണമാകും. 

Representative image. Photo Credit: Prostock-studio/Shutterstock.com
Representative image. Photo Credit: Prostock-studio/Shutterstock.com

∙ക്രമരഹിതമായ ഹൃദയമിടിപ്പ്
ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതു മൂലം ക്രമരഹിതമായ ഹൃദയമിടിപ്പിനു (heart arrhythmia) കാരണമാകും. ഇത് ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കാതിരിക്കുകയോ ഗുരുതരമായ ലക്ഷണങ്ങൾ പ്രകടമാക്കുകയോ ചെയ്യാം. ഹൃദയമിടിപ്പ് ഇടയ്ക്ക് നിന്നു പോകുന്ന അവസ്ഥ വരാം. ഗുരുതരമായാൽ ഇത് പക്ഷാഘാതത്തിലേക്കും ഹൃദയത്തകരാറിലേക്കും നയിക്കാം. 

∙മഗ്നീഷ്യത്തിന്റെ അഭാവം എന്തുകൊണ്ട് ഉണ്ടാകുന്നു?
മഗ്നീഷ്യത്തിന്റെ അഭാവം അഥവാ ഹൈപ്പോമഗ്നീസീമിയയ്ക്ക് നിരവധി കാരണങ്ങളുണ്ട്. മഗ്നീഷ്യം കുറച്ചു മാത്രം ശരീരത്തിലെത്തുന്നത്, വൃക്കകളിലൂടെ മഗ്നീഷ്യം അമിതമായി നഷ്ടപ്പെടുത്തുന്നത്, പട്ടിണി, മദ്യപാനരോഗങ്ങൾ, ഗുരുതര രോഗങ്ങൾ ഇവയെല്ലാം മഗ്നീഷ്യത്തിന്റെ അഭാവത്തിനു കാരണമാകാം. 

Representative image. Photo Credit: andrei_r/istockphoto.com
Representative image. Photo Credit: andrei_r/istockphoto.com

∙എങ്ങനെ തിരിച്ചറിയാം
ഹൈപ്പോമഗ്നീസിമിയയുടെ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ, ഡോക്ടർ പരിശോധിച്ച ശേഷം മഗ്നീഷ്യം ലെവൽ അറിയാൻ രക്തപരിശോധന നടത്തും. മില്ലിഗ്രാം പെർ ഡെസി ലിറ്ററിൽ 1.46 മുതൽ 2.68 വരെയാണ് മഗ്നീഷ്യത്തിന്റെ നോർമൽ അളവ്. കാൽസ്യം ബ്ലഡ് ടെസ്റ്റ്, മൂത്രപരിശോധന, ഇകെജി ഇവയും നടത്തും. 

∙മഗ്നീഷ്യത്തിന്റെ അഭാവം എങ്ങനെ തടയാം?
ഹൈപ്പോ മഗ്നീസിമിയ അഥവാ മഗ്നീഷ്യത്തിന്റെ അഭാവത്തിലേക്കു നയിക്കുന്ന അവസ്ഥകളെ നിയന്ത്രിച്ചു ചികിത്സയിലൂടെയും ഇത് തടയാം. എന്നാൽ ചില കേസുകളിൽ ഈ അവസ്ഥ വരുന്നത് തടയാനാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. 

എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ?: വിഡിയോ

English Summary:

Symptoms of Magnesium Deficiency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com