ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പ്ലാസ്മാ കോശങ്ങൾ അഥവാ ഒരിനം ശ്വേതരക്ത കോശങ്ങളിൽ ആരംഭിക്കുന്ന കാൻസർ ആണ് മൾട്ടിപ്പിൾ മെലോമ. ആരോഗ്യമുള്ള പ്ലാസ്മാ കോശങ്ങൾ ആന്റിബോഡികൾ എന്ന പ്രോട്ടീനുകളെ നിർമിച്ച് അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ രോഗാണുക്കളെ കണ്ടെത്തി ആക്രമിക്കും. 

മൾട്ടിപ്പിൾ മെലോമയിൽ, മജ്ജയിലെ (Bone Marrow) പ്ലാസ്മാ കോശങ്ങളെ കാൻസർ ബാധിക്കുന്നു. എല്ലുകൾക്കുള്ളിലെ മൃദുവായ വസ്തുവാണ് മജ്ജ. ഇവിടെയാണ് രക്തകോശങ്ങൾ നിർമിക്കപ്പെടുന്നത്. കാൻസർ കോശങ്ങൾ, മജ്ജയിലെ ആരോഗ്യമുള്ള രക്തകോശങ്ങളെ പുറത്താക്കുന്നു. പ്രയോജനകരമായ ആന്റിബോഡികളെ നിർമിക്കുന്നതിനു പകരം, കാൻസർ കോശങ്ങൾ, ശരിയായി പ്രവർത്തിക്കാത്ത പ്രോട്ടീനുകളെ നിർമിക്കുന്നു. ഇത് മൾട്ടിപ്പിൾ മെലോമയുടെ സങ്കീർണതകളിലേക്ക് നയിക്കും.

ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കി തിരിച്ചറിയുന്നത് ആവശ്യമായ ചികിത്സ തേടാൻ സഹായിക്കും. മൾട്ടിപ്പിൾ മെലോമയുടെ സൂക്ഷ്മമായ ചില ലക്ഷണങ്ങളെ അറിയാം.

∙എല്ല് വേദന
എല്ലുകൾക്കുണ്ടാകുന്ന വേദനയോടെയാണ് മൾട്ടിപ്പിൾ മെലോമ തുടങ്ങുന്നത്. സ്ഥാനവും വേദനയുടെ കാഠിന്യവും വ്യത്യാസപ്പെടാം. നട്ടെല്ല്, വാരിയെല്ല്, അരക്കെട്ട്, തലയോട്ടി തുടങ്ങി സജീവമായ മജ്ജ ഉള്ളിടങ്ങളിലാണ് സാധാരണ വേദന ആരംഭിക്കുന്നത്. തുടർച്ചയായോ ഇടവിട്ടോ വേദന വരാം. ചലനം മൂലമോ പ്രഷർ മൂലമോ വേദന അധികരിക്കാം. മൾട്ടിപ്പിൾ മെലോമ ഉള്ളവരിൽ എല്ലുകൾക്കുണ്ടാകുന്ന വേദന, മജ്ജയിലെ അസ്വാഭാവിക പ്ലാസ്മാ കോശങ്ങൾ മൂലം ഉണ്ടാകുന്നതാണ്. ഇത് എല്ലുകളുടെ നാശത്തിലേക്കും ബലക്കുറവിലേക്കും നയിക്കും.

∙ക്ഷീണം
മൾട്ടിപ്പിൾ മെലോമയുടെ ഒരു സാധാരണ ലക്ഷണമാണ് ക്ഷീണം. ഇത് ഒരു വ്യക്തിയുടെ ക്വാളിറ്റി ഓഫ് ലൈഫിനെ ബാധിക്കുന്നു. ഈ ക്ഷീണം തുടർച്ചയായി ഉണ്ടാകും. വിശ്രമിച്ചാലൊന്നും ഇത് മാറില്ല. ദൈനംദിന പ്രവർത്തനങ്ങളെ ഇത് ബാധിക്കാം. മൾട്ടിപ്പിൾ മെലോമ ഉള്ളവരിൽ വിളർച്ചയാണ് ക്ഷീണത്തിന് കാരണം.

∙ഒടിവുകൾ
മൾട്ടിപ്പിൾ മെലോമ എല്ലുകളെ ദുർബലപ്പെടുത്തും. കുറഞ്ഞ സമ്മർദമോ ആഘാതമോ ഉണ്ടായാൽ പോലും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. ഏത് എല്ലിലും ഒടിവുകൾ ഉണ്ടാകാം. എന്നാൽ നട്ടെല്ല്, വാരിയെല്ല്, കൈയിലെയും കാലിലെയും നീണ്ട എല്ലുകൾ ഇവിടങ്ങളിലാണ് സാധാരണ ഒടിവ് കണ്ടു വരുന്നത്.

∙ആവർത്തിച്ചുള്ള അണുബാധ
രോഗപ്രതിരോധത്തെയാകെ മൾട്ടിപ്പിൾ മെലോമ ദുർബലപ്പെടുത്തും. ഇത് ആളുകളിൽ അണുബാധ ഉണ്ടാക്കാനിടയാക്കും. തുടർച്ചയായുണ്ടാകുന്ന അണുബാധകൾ, പ്രത്യേകിച്ച് ശ്വാസനാളിയിലെ അണുബാധ, മൂത്രനാളിയിലെ അണുബാധ, ചർമത്തിലെ അണുബാധകൾ ദുർബലമായ പ്രതിരോധസംവിധാനത്തിന്റെ സൂചനയാണ്. ഇതാകട്ടെ മൾട്ടിപ്പിൾ മെലോമയുമായും ബന്ധപ്പെട്ടിരിക്കുന്നു.

∙വിളർച്ച
മൾട്ടിപ്പിൾ മെലോമയുടെ സാധാരണ സങ്കീർണത ആണിത്. ക്ഷീണം, തളർച്ച, ശ്വാസമെടുക്കാൻ പ്രയാസം, വിളറിയ ചർമം ഇവയെല്ലാം വിളർച്ചയുടെ ലക്ഷണങ്ങളാണ്. മജ്ജയിലെ അസാധാരണ പ്ലാസ്മാ കോശങ്ങൾ, സാധാരണ രക്ത കോശങ്ങളുടെ ഉൽപാദനത്തെ തടയുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്. രോഗം വര്‍ധിക്കും തോറും വിളർച്ചയും കൂടും.

∙വൃക്കകളുടെ തകരാറ്
മൾട്ടിപ്പിൾ മെലോമ, വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും. വർധിച്ച ദാഹം, മൂത്രം കുറവ്, കാലിലും കണങ്കാലിലും നീരും വീക്കവും, മൂത്രമൊഴിക്കുന്ന രീതിയിൽ വ്യത്യാസം ഇതെല്ലാം ഉണ്ടാകും. മെലോമ കോശങ്ങൾ അസാധാരണ പ്രോട്ടീനുകളെ നിർമിക്കുന്നതു മൂലമോ, ഈ കോശങ്ങൾ വൃക്കകളിലേക്ക് കയറുന്നത് മൂലമോ വൃക്കയ്ക്ക് പ്രവർത്തനത്തകരാറ് സംഭവിക്കാം.

∙ഹൈപ്പർകാൽ‍സീമിയ
രക്തത്തിൽ കൂടിയ അളവിൽ കാത്സ്യം ഉണ്ടാകുന്ന അവസ്ഥയാണിത്. മൾട്ടിപ്പിൾ മെലോമ ഉള്ളവരിൽ എല്ലുകൾ നശിക്കുന്നതു മൂലമോ, രക്തത്തിലേക്ക് കാത്സ്യം കലരുന്നതു മൂലമോ ഇതുണ്ടാകാം. അമിതദാഹം, ഇടയ്ക്കിടെയുള്ള മൂത്ര ശങ്ക, മലബന്ധം, ഓക്കാനം, ഛർദി, ആശയക്കുഴപ്പം, ബലക്കുറവ് ഇവയെല്ലാമാണ് ഹൈപ്പർ കാൽസീമിയയുടെ ലക്ഷണങ്ങൾ. വൃക്കയിൽ കല്ല്, നിർജലീകരണം ഹൃദയമിടിപ്പിന്റെ താളം തെറ്റൽ തുടങ്ങിയവയിലേക്കും ഇത് നയിക്കാം.

English Summary:

Recognizing the Subtle and Serious Symptoms of Multiple Myeloma

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com