ADVERTISEMENT

ഫിന്‍ലന്‍ഡ്‌ സ്വദേശിനിയായ റൈത്തയും തെലുങ്കാന സ്വദേശിയായ പ്രദീപും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത് വിര്‍ച്വല്‍ ലോകത്ത് നിന്നായിരുന്നു. യുകെ യിൽ ‍ഐടി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഇരുവരെയും ആദ്യമായി ചാറ്റ് റൂമില്‍ ഒന്നിപ്പിച്ചത് പ്രകൃതിസ്നേഹമായിരുന്നു. പരിചയം പ്രണയമായി വിവാഹത്തിലെത്തി. റൈത്ത യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് സ്ഥിരതാമസത്തിനെത്തി. ഗ്രാമത്തിലെ ജനങ്ങള്‍ നഗരത്തിലേക്ക് വ്യാപകമായി കുടിയേറിയപ്പോള്‍ പ്രദീപും റൈത്തയും നേരെമറിച്ചാണ് ചെയ്തത്.

 

വിശാഖപട്ടണത്ത് പ്രദീപിന്റെ മുത്തച്ഛന് ഒരു ഫാം ഹൗസ് ഉണ്ടായിരുന്നു. പ്രദീപ്‌ തന്റെ കുട്ടിക്കാലം മുഴുവന്‍ അവിടെയായിരുന്നു ചിലവിട്ടത്. അന്നേ പ്രകൃതിയെയും മണ്ണിനെയും പ്രദീപ്‌ സ്നേഹിച്ചു തുടങ്ങിയിരുന്നു. റൈത്തയാകട്ടെ മനോഹരമായ ഭൂപ്രകൃതിയുള്ള ഫിന്‍ലന്‍ഡ്‌ സ്വദേശിനി. വേനല്‍ കാലത്ത് കാടുകളില്‍ പോയി വൈദ്യുതി പോലുമില്ലാതെ രണ്ടുമാസത്തോളം സ്വസ്ഥജീവിതം നയിക്കുന്ന ആളായിരുന്നു റൈത്ത. അതുകൊണ്ട് തന്നെ നഗരജീവിതം ഉപേക്ഷിച്ചു ഗ്രാമത്തിൽ സെറ്റിൽ ചെയ്യാം എന്നവര്‍ തീരുമാനിച്ചു.

 

govardhan-house-farm-view

ഹൈദരാബാദ് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഗിര്‍മപൂര്‍ എന്ന ഗ്രാമമാണ് ഇപ്പോൾ ഇവരുടെ താവളം. ഇവിടെയാണ്‌  'ഗോവര്‍ദ്ധന്‍ ഫാം ' എന്ന അവരുടെ സ്വപ്നസാക്ഷാത്കാരം.   സ്റ്റീല്‍, സിമന്റ്‌ ഒന്നും ഉപയോഗിക്കാത്ത എക്കോഫ്രണ്ട്ലി വീടാണ് ഫാമിൽ ഇവർ നിർമിച്ചത്.  ഏതുവേനലിലും ഒട്ടും ചൂട് അറിയാത്ത രീതിയിലാണ് വീടിന്റെ നിര്‍മ്മാണം.  ആര്‍ക്കിടെക്റ്റ് യശ്വന്ത് രാമമൂര്‍ത്തിയാണ് ഈ വീടിന്റെ ഡിസൈന്‍ തയ്യാറാക്കിയത്.

govardhan-farm-view

 മുപ്പതോളം വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. Permaculture എന്ന കൃഷി  രീതിയാണ് ഇവിടെ അവലംഭിച്ചത്. ഉദാഹരണത്തിന് ബ്രക്കോളിയ്ക്കൊപ്പം തന്നെ ബ്രിഞ്ചാല്‍ മള്‍ടിക്രോപ്പിംഗ് നടത്തും. ബ്രക്കോളിയെ നശിപ്പിക്കാന്‍ വരുന്ന പ്രാണികളെ ബ്രിഞ്ചാലില്‍ വസിക്കുന്ന പ്രാണികള്‍ ആഹാരമാക്കും. ഇതേ പ്രക്രിയ തിരിച്ചും നടക്കും. പ്രകൃതിക്കൊരു ബാലന്‍സ് ഉണ്ട്. അതാണ് ഇവിടെ ഉപയുക്തമാക്കുന്നത്. ആട്, കോഴി, കുതിര, പശു, എരുമ അങ്ങനെ എല്ലാം ഇവിടെയുണ്ട്. ഭക്ഷണകാര്യത്തിൽ സ്വയംപര്യാപതത കൈവരിച്ചതുകൊണ്ട് പുറത്തുനിന്നും ഒന്നും വാങ്ങേണ്ടകാര്യമില്ല.

 

ഗോപാല, ഹരിണി, ആവണി എന്നിങ്ങനെ മൂന്നുമക്കളാണ് ഇവര്‍ക്ക്. പതിനഞ്ചുകിലോമീറ്റര്‍ ആകെയുള്ള സ്കൂളിലാണ് ഇന്നിവര്‍ പഠിക്കുന്നത്.  കുട്ടികള്‍ക്ക് സമയപ്രായക്കാരായ കൂട്ടുകാരെ പോലും ആ ഗ്രാമത്തില്‍ ലഭിച്ചില്ല. പക്ഷേ അധികം വൈകാതെ ഇവര്‍ എല്ലാപ്രശ്നങ്ങളെയും അതിജീവിച്ചു. ഫാസ്റ്റ് ഫുഡ്‌ ആരാധകരായ കുട്ടികളാണ് ഇന്ന് അധികവും. പക്ഷേ തങ്ങളുടെ മക്കള്‍ മൂന്നുപേരും പച്ചക്കറികളും പഴങ്ങളും മാത്രം ഇഷ്ടമുള്ളവരാണെന്ന് പ്രദീപും റൈത്തയും പറയുന്നു.

പ്രകൃതിയോട് ഇണങ്ങി തന്നെ തങ്ങളുടെ മക്കളും വളരുന്നത്‌ ഇവര്‍ ഇപ്പോൾ ആസ്വദിക്കുന്നു. സ്കൂളിലെ മക്കളുടെ സഹപാഠികള്‍ അടക്കം കുട്ടികള്‍ ' ഗോവര്‍ദ്ധന്‍ ഫാം ' കാണാനും പഠിക്കാനും എത്താറുണ്ട് .

 

പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയ ഒരു നഗരത്തില്‍ നിന്നും ഈ ഗ്രാമത്തിലേക്ക് പറിച്ചുനടുക എന്ന തീരുമാനം വളരെ വലിയ ഒരു റിസ്ക്‌ ആയിരുന്നെന്നു പ്രദീപും റൈത്തയും പറയുന്നു. പക്ഷേ ഇന്നത് ജീവിതത്തിലെ മികച്ച തീരുമാനമായിരുന്നു എന്നവർ സമ്മതിക്കുന്നു. പ്രകൃതിയെ അറിഞ്ഞു, ബന്ധങ്ങളുടെ വിലയറിഞ്ഞു തങ്ങളുടെ മക്കള്‍ വളരണം എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നിലെ ഏറ്റവും വലിയ ആശയമെന്നിവര്‍ പറയുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com