ADVERTISEMENT

ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 4

വണ്ടിവലിക്കാനും പാലുൽപാദനത്തിനുമായി വളർത്തിയിരുന്ന നാടൻ കന്നുകാലിയിനമാണ് ബദ്രി. ഉത്തരാഖണ്ഡിലെ അൽമോര, പൗരി ഗർവാൾ ജില്ലകളുടെ മലമ്പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഉയർന്ന രോഗപ്രതിരോധശേഷിയുള്ള ഇവയ്‌ക്ക് ഒരുവിധത്തിലുമുള്ള രോധബാധ ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഉത്തരാഖണ്ഡിലെ മലമ്പ്രദേശങ്ങളിൽനിന്നുള്ള ശുദ്ധമായ പുല്ലുകളാണ് ആഹാരം. അതുകൊണ്ടുതന്നെയാകാം ഇവയ്ക്ക് ഉയർന്ന രോഗപ്രതിരോധശേഷി ലഭിച്ചതെന്ന് കരുതപ്പെടുന്നു. 

ഉത്തരാഖണ്ഡിലെ ആദ്യ അംഗീകൃത കന്നുകാലിയിനമാണ് ബദ്രി. അതുകൊണ്ടുതന്നെ ഇവയെ വളർത്തുന്നതിന് പ്രത്യേക പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. 

ഉത്തരാഖണ്ഡ് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയും ഐഐടി റൂർക്കിയും സംയുക്തമായി നടത്തിയ പഠനത്തിൽ ബദ്രി പശുക്കളുടെ പാലിൽ 90 ശതമാനവും എ2 ബീറ്റാ കേസിൻ പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയരുന്നു. മറ്റേത് ഇന്ത്യൻ ഇനത്തേക്കാളും വളരെ കൂടുതലാണിത്. 

പ്രത്യേകതകൾ നിരവധി

  • കറുപ്പ്, തവിട്ട്, ചുവപ്പ്, വെള്ള തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു.
  • വീതികൂടിയ ചെറിയ കഴുത്ത്. തിളങ്ങുന്ന കണ്ണുകൾ.
  • നീളമേറിയ വാൽ.
  • ഉയരം 105 സെന്റി മീറ്റർ.
  • പാലുൽപാദനം പ്രതിദിനം മൂന്നു ലീറ്റർ.

ഏറ്റവും പുതിയ കണക്കനുസരിച്ച് ഉത്തരാഖണ്ഡിൽ 16 ലക്ഷം ബദ്രി ഇനം കന്നുകാലികളുണ്ട്. രാഷ്‌ട്രീയ ഗോകുൽ മിഷൻ, നാഷണൽ കാമധേനു ബ്രീഡിങ് സെന്റർ, സെൻട്രൽ ഹെർഡ് റജിസ്ട്രേഷൻ, നാഷണൽ ഡയറി പ്ലെയിൻ തുടങ്ങിയ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിരുന്നു. കൂടാതെ 2012ൽ ബദ്രി ഇനം പശുക്കളെ സംരക്ഷിക്കുന്നതിന് പ്രത്യേക ബ്രീഡിങ് സെന്ററും തുടങ്ങി. ഇവിടെ ഇപ്പോൾ 150 പശുക്കളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com