ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘അയ്യേ കരയുന്നോ നീ ഒരാൺകുട്ടി അല്ലെ. ആൺകുട്ടികൾ കരയാൻ പാടില്ല...’ ജീവിതത്തിന്റെ പല ഘട്ടത്തിലും കേട്ടു പഴകിയ വാക്കുകൾ കൊണ്ട് തന്നെ കണ്ണീർ എവിടെയോ വറ്റിപ്പോയിരുന്നു. 

കുതിര അതെന്റെ സ്വപ്നമായിരുന്നു. ആദ്യമായി മനസ്സിൽ കയറിയതും അവൻ തന്നെ ശിവ. വിരയുടെ അതിക്രമം മൂലം ഒരു കണ്ണ് നഷ്ടപ്പെട്ട ഒരു ശാന്ത സ്വഭാവക്കാരൻ ‘എന്റെ പൊട്ടക്കണ്ണൻ’. 

my-pet-horse
ശിവയ്‌ക്കൊപ്പം മുഹമ്മദ് നജീം

അവൻ എന്റെ ആരായിരുന്നു എന്ന് എനിക്ക് അറിയില്ല. സാഹചര്യം മൂലം അവന്റെ ഉടമ വിൽക്കാനൊരുങ്ങിയപ്പോൾ പൊന്നുപോലെ നോക്കും എന്ന് അദ്ദേഹത്തിനു തോന്നിയ ഉറപ്പാകും എനിക്ക് അവനെ നൽകിയത്. 

ലോകം കീഴടക്കിയ ദിവസമായിരുന്നു അന്ന്. എന്നാൽ, എന്റെ ആ സന്തോഷം ഒന്നും അധിക നാൾ നീണ്ടു നിന്നില്ല. വയർ സംബന്ധമായ വേദനയായിരുന്നു തുടക്കം. അവസാനം അത് കോളിക്ക് ആയി മാറി (ചാണകം, മൂത്രം വരാതെയാകുന്ന അവസ്ഥ). വൈകുന്നേരം 5 മണിക്ക് തുടങ്ങിയ ബുദ്ധിമുട്ട്... വയർ വേദന സമയം കുതിരയെ കിടത്തരുത് എന്ന അറിവുണ്ടായിരുന്നതിനാൽ ഞാൻ അവനെ നടത്തിക്കൊണ്ടിരുന്നു. വെളുപ്പിനെ 4 മണി വരെ അത് തുടർന്നു. എന്നാൽ, എന്റെ ശ്രമങ്ങളും അസ്ഥാനത്തായി, അവസാനം അവൻ... ശിവ... വീണു.

ജീവിച്ചിരിക്കെ എന്റെ ഹൃദയം നിലയ്ക്കുന്നത് ഞാൻ അറിഞ്ഞു. 

അന്നൊരു നീണ്ട ദിവസമായിരുന്നു. 2018 ജൂൺ 30. ആളുകൾ കൂടി. ശിവ എല്ലാവർക്കും പ്രിയങ്കരൻ. മറവു ചെയ്തു പിരിയുമ്പോൾ പഴയ ഉടമയുടെ കൈ പിടിച്ച് അന്ന് ഞാൻ നൽകിയ വാക്ക് ഒന്നുകൂടി പറഞ്ഞപ്പോൾ അന്ന് അതുകേട്ട് സന്തോഷിച്ചയാൾ ഇന്ന് അത് വീണ്ടും കേട്ട് ഒരു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. 

‘മരണം വരെ അവനെ ഞാൻ വിൽക്കില്ല’ വാക്ക് ഞാൻ പാലിച്ചു. അന്നും ഞാൻ കരഞ്ഞില്ല. ആണുങ്ങൾ കരയാറില്ലല്ലോ. എന്റെ പറമ്പിന്റെ അകലെ അവനുണ്ട് ഇന്നും എനിക്കത് കാണാം. അവന്റെ നെഞ്ചിടിപ്പ് അറിയാം.

‘എനിക്ക് അറിയില്ല ഇന്നും അവൻ എന്റെ ആരായിരുന്നു എന്ന്. പക്ഷേ ഒന്നറിയാം മറ്റുള്ളവരുടെ കണ്ണിലെ പോലെ വെറും ഒരു മൃഗമായിരുന്നില്ല എനിക്ക് അവൻ... ‘‘എന്റെ പൊട്ടക്കണ്ണൻ’’

അനുഭവം പങ്കുവച്ചത്: മുഹമ്മദ്‌ നജീം, കരുനാഗപ്പള്ളി, കൊല്ലം

മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.

English summary: Pet parent writes about his pet horse

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com