ADVERTISEMENT

സോക്രട്ടീസ് കെ. വാലത്തിന്റെ കഥകൾക്കും വായനക്കാർക്കുമിടയ്ക്ക് ഒരു പാലത്തിന്റെ ആവശ്യമില്ല. ലളിതവും ചടുലവുമായ തുടക്കത്തിലൂടെ വായനക്കാരെ നേരിട്ടു തന്നെ ആകർഷിക്കുകയും വൈകാതെ അവരെ അപ്രതീക്ഷിതമായി ഊരാക്കുടുക്കിൽപ്പെടുത്തുകയും ചെയ്യുന്ന മാന്ത്രികമായ കെണികളാണിവ. കഥയുടെ ആഖ്യാനമാണോ അതിലെ ജീവിതമാണോ തങ്ങളെ അകപ്പെടുത്തിയത് എന്ന് അവർക്കു തിരിച്ചറിയാനാവാതെ വന്നേക്കാം. അപ്പോഴും തങ്ങളുടെ തന്നെ ചുറ്റുപാടുകളെയും ജീവിതത്തെയും നേരിൽക്കണ്ട് സ്വയം വെളിപ്പെട്ടുപോയതിന്റെ ലജ്ജയിൽ അവർ സംഭ്രമിച്ചെന്നും വരാം.