മുത്തശ്ശിമാവ് – നൈന മണ്ണഞ്ചേരി എഴുതിയ കവിത

Mail This Article
×
ഇനിയുണരട്ടെ ഞാൻ മുത്തശ്ശിമാവിന്റെ
സ്മൃതികൾ നിറഞ്ഞു നിൽക്കുന്ന കാലങ്ങളിൽ
ഇനിയും മരിക്കാത്ത ഓർമ്മകൾ വേനലിൽ
കാറ്റായ് തഴുകിയ മാവിൻ തലപ്പതിൽ
കൊടിയ വേനലിൽ കുളിർകാറ്റ് കൊള്ളുവാൻ
പോയിരുന്നെത്രയോ കാലമാ തണലതിൽ
വർത്തമാനങ്ങൾ പറഞ്ഞെത്ര സൗഹൃദം
പൂവിട്ടു നിന്നൊരാ മാഞ്ചുവട്ടിൻ കീഴിൽ
ഇന്നോ ഗൃഹാതുര സ്മരണയായ് മാവിന്റെ
ചിറകുകൾ ഞങ്ങൾക്ക് നഷ്ടമായപ്പൊഴും
എന്നും മനസ്സിൽ തണൽ നൽകി പൊള്ളുന്ന
വേനലിൽ കാറ്റായി ഓർമ്മകൾ നിറയുന്നു..
Content Summary: Malayalam Poem ' Muthassimaavu ' Written by Naina Mannanchery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.