ADVERTISEMENT

ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ സംവിധായകനായ ബി.ഉണ്ണിക്കൃഷ്ണൻ ആഹ്ലാദത്തിലാണ്. ഹ്യൂമർ സ്വഭാവമുള്ള ത്രില്ലർ ചിത്രം ജനങ്ങൾ ഏറ്റെടുത്തത് ഭാവിയിലും ഇത്തരം സിനിമകൾ ചെയ്യാൻ തനിക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറയുന്നു. മനോരമ ഒാൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Chat with B. Unnikrishnan

 

ഹ്യൂമർ നേരത്തെയും ഞാൻ െചയ്തിട്ടുണ്ട്. മാടമ്പിയിൽ ഒക്കെ ഒരുപാട് തമാശ രംഗങ്ങളുണ്ട്. പിന്നെ ഓരോ സ്ക്രിപ്റ്റിനും അനുസരിച്ചാണല്ലോ സിനിമ ചെയ്യുന്നത്. വിക്കുള്ള ഒരാൾ തന്റെ പരിമിതികളെ തിരിച്ചറിയുന്നതും അത് മറികടക്കുന്നതുമാണ് ഈ സിനിമ. അയാളുടെ വിക്ക് പല സന്ദർഭങ്ങളിലും ഹാസ്യത്തിന് വഴിയൊരുക്കുന്നു. ഹ്യൂമർ, ത്രില്ലർ, ഇമോഷന്‍ ഇതെല്ലാം നിറഞ്ഞ ഒരു പാക്കേജാണ് ഈ സിനിമ. എനിക്ക് വളരെ ഇഷ്ടമാണ് തമാശ പറയുന്നതും കേൾക്കുന്നതും. അത്യാവശ്യം നന്നായിട്ട് ഞാൻ എന്റെ ചുറ്റുപാടും ഉള്ളവരെ അനുകരിക്കാറുണ്ട്. ഇതങ്ങനെ ഒന്നു െടസ്റ്റ് ചെയ്ത സിനിമയാണ്. ഇത് വിജയിച്ച സ്ഥിതിക്ക് ഇനി ഇതുപോലെയുള്ള തമാശ പടങ്ങൾ പ്രതീക്ഷിക്കാം. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. 

 

ബാലൻ വക്കീൽ സമം ദിലീപ് എന്നല്ലാതെ മറ്റൊരു നടന്റെ പേര് ഇന്നത്തെ സാഹചര്യത്തിൽ മലയാളത്തില്‍ നമുക്ക് ആലോചിക്കാൻ പറ്റില്ല. മറ്റുള്ളവരെക്കൊണ്ട് കൂടുതൽ തമാശ പറയിക്കുകയും ദിലീപിനെ കൂടെ നിർത്തുകയുമാണ് ഇൗ സിനിമയിൽ ഞാൻ ചെയ്തത്. ദിലീപ് ഇപ്പോൾ ഒരു ഇരുത്തം വന്ന ഒരു നടനായി മാറിയിട്ടുണ്ട്. കമ്മാരസംഭവം, രാമലീല എന്നിവയൊക്കെ വേറിട്ട സിനിമകളായിരുന്നു. അതുപോലെ ഒന്നാണ് ബാലൻ വക്കീലും. ദിലീപ് തന്നെയാണ് ഇൗ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം പറഞ്ഞു. 

 

എപ്പോഴും സിനിമയിൽ കാണുന്ന നന്മ നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ നിന്ന് മാറ്റമുള്ള ഒരു കഥാപശ്ചാത്തലം വേണം എന്ന ആഗ്രഹമുണ്ടായിരുന്നു. സിദ്ദിഖിനെ പോലൊരു അച്ഛൻ കഥാപാത്രം  ഇങ്ങനെയൊരു ജനപ്രിയ സിനിമയിൽ ആരും  ആലോചിക്കില്ല. ബിന്ദുവിന്റെ കഥാപാത്രമായാലും സിനിമയിൽ എപ്പോഴും കാണുന്ന ഒരു അമ്മയായിട്ടല്ല അവതരിപ്പിക്കുന്നത്. കാര്യസാധ്യത്തിനു വേണ്ടി ഏതറ്റം വരെ പോകുന്ന അളിയനും പെങ്ങളും. അങ്ങനെ സ്ഥിരം സിനിമയിൽ കാണുന്ന ഒരു കുടുംബ അന്തരീക്ഷത്തിൽ നിന്ന് മാറിയിട്ടുള്ള കഥാ പശ്ചാത്തലം ഒരുക്കിയതും സിനിമയുടെ വിജയത്തിൽ നിർണായകമായി. 

 

ഒരു സിനിമയും നമുക്ക് പൂർണമായി സംതൃപ്തി തരുന്നവയല്ല.  ഇതാ ഞാൻ ഒരു ഗംഭീര സിനിമ ചെയ്യുന്നു, നിങ്ങളെ ഞെട്ടിക്കാൻ പോകുന്നു എന്നുള്ള ഒരു അവകാശവാദങ്ങളുമില്ലാതെ പണം മുടക്കുന്നവർക്ക് അതിനുള്ള മുതൽ കൊടുക്കണം എന്ന ആഗ്രഹത്തോടെ മാത്രമാണ് ഞാൻ സിനിമ ചെയ്യുന്നത്. ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com