ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

സിജു വില്‍സനെ നായകനാക്കി പുതുമുഖ സംവിധായകന്‍ മനോജ് നായര്‍ ഒരുക്കുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. പുതുമുഖമായ അഭിരാമി ഭാർഗവൻ ആണ് നായിക.

Varthakal Ithuvare Audio Launch

 

varthakal-ithuvare1

വിനയ് ഫോർട്ട്, സൈജുകുറുപ്പ്, നെടുമുടിവേണു, സിദ്ധിഖ്, സുധീർ കരമന, പി. ബാലചന്ദ്രൻ, ഇന്ദ്രൻസ്, അലൻസിയർ, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂർ, കൈനകരി തങ്കരാജ്, നസീർ സംക്രാന്തി, ലക്ഷ്മി പ്രിയ, അംബികമോഹൻ, പൗളി, മേരി, തേജൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലോസൺ, പി.എസ്.ജി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബിജുതോമസ്, ജിബി പാറയ്ക്കൽ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവഹിക്കുന്നു.  

 

കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്ചന്ദ്ര വർമ്മ, ബി.കെ. ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു. തൊണ്ണൂറ് കാലഘട്ടത്തിൽ ഒരു നാട്ടിൻപുറത്തു നടന്ന ചെറിയ മോഷണവും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് നർമരസത്തിൽ 'വാർത്തകൾ ഇതുവരെ' എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com