ADVERTISEMENT

അഭിനേതാക്കളുടെ കൂട്ടത്തിൽ നിന്നും മറ്റൊരു സംവിധായകൻ കൂടി മലയാളത്തിലേയ്ക്ക്. ദേശീയ പുരസ്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫയാണ് സംവിധാനരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. സിനിമയ്ക്ക് പേരിട്ടിട്ടില്ല.ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്നബെൻ, സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാകും പ്രധാന കഥാപാത്രങ്ങൾ.  കഥാസ് അൺടോൾഡിന്റെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്. 

 

നിഖിൽ വാഹിദ്, സുദാസ്, മുസ്തഫ എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിംഷി ഖാലിദാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകുന്നു. അനീസ് നാടോടി കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് ആണ്. സുരേഷ് ബാബു (ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ), നൗഫല്‍ അബ്ദുള്ള (എഡിറ്റർ), നിസാർ റഹ്മത്ത് (വസ്ത്രാലങ്കാരം), ജയകുമാർ (മേക്കപ്പ്) എന്നിവരാണ് പിന്നണിയിലെ മറ്റു പ്രമുഖർ. സെപ്റ്റംബർ അവസാനവാരം കോഴിക്കോടും പരിസരപ്രദേശ ങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com