മണിയറയിലെ അശോകൻ; നിർമാണം ദുല്‍ഖർ; പേരിട്ടത് പിഷാരടി

Mail This Article
ആദ്യമായി നിർമാതാവാകുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് ദുൽഖർ സൽമാൻ. ‘മണിയറയിലെ അശോകൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പിന്നണിയിലെല്ലാം പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് സംവിധാനം. മഹേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറ കൈകാര്യം ചെയ്തിരിക്കുന്ന സജാദ് കാക്കുവും സംഗീത സംവിധായകൻ ശ്രീഹരി കെ നായരും പുതുമുഖങ്ങളാണ്. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ അപ്പു എൻ. ഭട്ടതിരി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
ഈ സിനിമയുടെ പേര് നിർദേശിച്ചത് രമേശ് പിഷാരടിയാണ്. നടി അനുപമ പരമേശ്വരൻ ചിത്രത്തിൽ സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു.